makka 1 ബഷീർ കടലുണ്ടിയുടെ മരണം: അധികൃതർ പ്രതിക്കൂട്ടിൽ

മക്ക: ചവിട്ടുനിലയില്ലാത്ത ലിഫ്റ്റിൽ കയറി ചേംബറിനുള്ളിൽ വീണ് ദാരുണമായി മരിച്ച ബഷീർ കടലുണ്ടിയുടെ മരണത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് വൻവീഴ്ചയുണ്ടായതായി ആരോപണം. ഇന്ത്യൻ ഹജ്ജ്മിഷന് കെട്ടിടം വാടകക്ക് നൽകിയ കമ്പനി ഇൗ വിഷയത്തിൽ പ്രതിക്കൂട്ടിലായിരിക്കയാണ്. ലിഫ്റ്റ് കൃത്യമായി പ്രവർത്തിക്കാത്ത പഴഞ്ചൻ കെട്ടിടത്തിലാണ് ഇവരെ താമസിപ്പിച്ചത്. അപകടസാധ്യത ഒഴിവാക്കാൻ മുൻകരുതലുകളോ മുന്നറിയിപ്പോ നൽകിയിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഹജ്ജ് തീർഥാടകനായ ജെ.ഡി.ടി ഇസ്ലാം സ്കൂൾ റിട്ട. അധ്യാപകൻ ബഷീർ കടലുണ്ടി (57) ലിഫ്റ്റ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹം താമസിച്ച കെട്ടിടത്തിലെ മൂന്നാംനിലയിൽ നിന്ന് ലിഫ്റ്റിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സ്വിച്ച് അമർത്തി ലിഫ്റ്റി​െൻറ വാതിൽ തുറന്നപ്പോൾ അകത്തേക്ക് കാലെടുത്തുവെച്ചെങ്കിലും പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ല. താഴേക്ക് വീണ ഇദ്ദേഹത്തി​െൻറ മൃതദേഹം കണ്ടെത്തിയത് 10 മണിക്കൂറിലേറെ പിന്നിട്ട ശേഷമാണ്. കണാതായതു മുതൽ ഭാര്യ സാജിത ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞെങ്കിലും ഹറമിലേക്ക് പോയതായിരിക്കുമെന്നാണെത്ര വളൻറിയർ ചുമതലയുള്ളയാൾ പറഞ്ഞത്. തന്നോട് പറയാതെ ഹറമിൽ പോവില്ലെന്ന് ഭാര്യ തീർത്തു പറഞ്ഞിട്ടും അധികൃതർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതേ ബിൽഡിങ്ങിൽ താമസിക്കുന്ന നാട്ടുകാരായ തീർഥാടകരെ കാണാനെന്ന് പറഞ്ഞാണ് അദ്ദേഹം റൂമിൽ നിന്നിറങ്ങിയത്. പിന്നീട് പലവഴിക്ക് അന്വേഷിച്ചെങ്കിലും ഒരു വിവരവുമില്ലായിരുന്നു. രാത്രി 11 മണിയോടെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അറ്റകുറ്റപ്പണിക്കു വേണ്ടി ലിഫ്റ്റ് നിർത്തിയിട്ടപ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പി. ഷംസുദ്ദീൻ photo hajj death basheer kadlundi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.