മലവെള്ളപ്പാച്ചിലിൽ ഇരുവഴിഞ്ഞി തീരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

മുക്കം: മലയോര മേഖലയിലെ ഉരുൾപൊട്ടലിനെയും മലവെള്ളപ്പാച്ചിലിനെയും തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയുടെ സമീപ പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. കച്ചേരി, ചേന്ദമംഗലൂർ, പുൽപറമ്പ്, നായർകുഴി, പൊറ്റശ്ശേരി, മണാശ്ശേരി, വെസ്റ്റ് മാമ്പറ്റ, വല്ലത്തായ് പാറ, കാരശ്ശേരി, കുമാരനല്ലൂർ തുടങ്ങിയ റോഡുകൾ വെള്ളത്തിനടിയിലായി. ഇതോടെ കിഴക്കൻ മലയോരത്തെ വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ നെച്ചൂലിപൊയിൽ, കാരാട്ട് കോളനി, പയ്യടി കോളനി, കക്കാട് തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എൽ.പി സ്കൂൾ, ആസാദ് യു.പി സ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പുകളുടെ പ്രവർത്തനം വീണ്ടും സജീവമായി. മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇരുവഴിഞ്ഞിപ്പുഴയിലെയും ചെറുപുഴയിലെയും ജലനിരപ്പ് ഉയരുന്നുണ്ട്. പുഴയുടെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി പ്രദേശത്തുള്ള വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നതോടെ വൈദ്യുതി ബന്ധവും തകരാറിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.