െലക്ചറർ, ജൂനിയർ ടെക്നിക്കൽ ഒാഫിസർ, പ്രിൻസിപ്പൽ തുടങ്ങി തസ്തികകളിലേക്ക് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 34 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ത്സതിക, ഒഴിവ്, യോഗ്യത എന്ന ക്രമത്തിൽ താഴെ 1. ജൂനിയർ ടെക്നിക്കൽ ഒാഫിസർ-3, ബി.ഇ/ബി.ടെക് 2. ജൂനിയർ സയൻറിസ്റ്റ് ഒാഫിസർ (ബയോളജി)-2, ബോട്ടണി/ സുവേളജി/മൈക്രോ ബയോളജി/ബയോടെക്നോളജി എന്നിവയിലേതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം 3. സയൻറിസ്റ്റ് 'ബി' (ഫിസ്ക്സ്)-2, ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം 4. ഡെപ്യൂട്ടി െലജിസ്ലേറ്റിവ് കൗൺസിൽ-4, നിയമത്തിൽ ബിരുദം 5. കെമിസ്റ്റ്/മെറ്റലർജിസ്റ്റ്-7, മെറ്റലർജിക്കൽ എൻജിനീയറിങ് ബിരുദം 6. പ്രിൻസിപ്പൽ ഒാഫിസൽ (എൻജി) കം ജോയൻറ് ഡയറക്ടർ ജനറൽ (ടെക്നിക്കൽ)-1, മറൈൻ എൻജിനീയർ ഒാഫിസർ ക്ലാസ് 1 തസ്തികയിൽ നേടിയിട്ടുള്ള സർട്ടിഫിക്കറ്റ് 7. ലെക്ചറർ (എം.എൽ.ടി)-9, എം.ബി.ബി.എസ്/എം.എൽ.ടിയിൽ ബിരുദാനന്തര ബിരുദം 8. വൈസ് പ്രിൻസിപ്പൽ/അസി. ഇൻസ്പെക്ടർ ഒാഫ് ട്രെയിനിങ്/ ഇൻഡസ്ട്രിയൽ ലെയ്സൻ ഒാഫിസർ കം ഒാഫിസർ ഇൻ ചാർജ്/ട്രെയിനിങ് ഒാഫിസർ-6, എൻജി/ടെക്നോളജിയിൽ ബിരുദം. അപേക്ഷ ഫീസ് ജനറൽ കാറ്റഗറിക്ക് 25 രൂപ. പിന്നാക്ക വിഭാഗങ്ങൾക്ക് ഫീസില്ല. എസ്.ബി.െഎയുടെ നെറ്റ് ബാങ്കിങ് വഴിയോ വിസ്/മാസ്റ്റർ ക്രഡിറ്റ്/െഡബിറ്റ് കാർഡുകൾ വഴിയോ ഫീസടക്കാം. പ്രായപരിധി: ഒന്ന്, രണ്ട് തസ്തികകൾക്ക് 30 വയസ്സ്, മൂന്ന്, ഏഴ്, എട്ട് തസ്തികകൾക്ക് 35 വയസ്സ്, നാല്, ആറ് തസ്തികകൾക്ക് 50 വയസ്സ്. പിന്നാക്ക വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. http://www.upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 30. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.