സതേൺ റെയിൽവേയിൽ സഫായിവാല

തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 257 ഒഴിവുകളാണുള്ളത്. ജനറൽ-130, ഒ.ബി.സി -69, എസ്.സി -39, എസ്.ടി -19 എന്നിങ്ങനെയാണ് ഒഴിവുകൾ തരംതിരിച്ചിരിക്കുന്നത്. ഒാൺൈലൻ വഴിയാണ് അപേക്ഷിണ്ടേത്. പ്രായപരിധി 18നും 33നും മധ്യേ. എസ്.സി/എസ്.ടിക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും ഭിന്നശേഷി വിഭാഗത്തിന് 10ഉം വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. അപേക്ഷ ഫീസ്: ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 500 രൂപ. സ്ക്രീൻ ടെസ്റ്റിന് ഹാജരാകുന്നവർക്ക് 400 രൂപ തിരിച്ചുനൽകും. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വനിത എന്നിവർക്ക് 250 രൂപയാണ് ഫീസ്. സ്ക്രീൻ ടെസ്റ്റിന് ഹാജരാകുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകും. rrcmas.in വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 27. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.