തെങ്ങ് വീണു

പേരാമ്പ്ര: ചെമ്പ്ര റോഡിൽ തെങ്ങ് വീണ് ഗതാഗതം മുടങ്ങി. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. പേരാമ്പ്രയിൽനിന്നും അസി. സ്‌റ്റേഷൻ ഓഫിസർ പി.കെ. ഭരത​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തെങ്ങ് വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി. മരം വീണ് 10ഒാളം വൈദ്യുതി കാലുകൾ തകർന്നു പേരാമ്പ്ര: കാറ്റിലും മഴയിലും പുളിമരം കടപുഴകി കോടേരിച്ചാലിൽ പത്തോളം വൈദ്യുതി കാലുകൾ തകർന്നു. ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം. കോടേരിച്ചാൽ -താഴെപ്പള്ളി റോഡിൽ കളരിയുള്ളത്തിൽ മനോജി​െൻറ വീട്ടുപറമ്പിലെ മരമാണ് വൈദ്യുതി ലൈനിലേക്ക് വീണത്. ഈ റോഡിലൂടെയുള്ള ഗതാഗതവും ഏറെ നേരം മുടങ്ങി. പേരാമ്പ്രയിൽനിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഗതാഗത തടസ്സം നീക്കിയത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി അധികൃതർ ശ്രമക്കുകയാണ്. പൂർണമായും പുനഃസ്ഥാപിക്കാൻ മൂന്നുദിവസത്തോളമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.