അഡ്വ. ടി. കുഞ്ഞിരാമക്കുറുപ്പ് ചരമവാർഷികാചരണം

വടകര: പി.ആർ. നമ്പ്യാർ ലൈസിയം സ്ഥാപക പ്രസിഡൻറും അഭിഭാഷകനുമായിരുന്ന ടി. കുഞ്ഞിരാമക്കുറുപ്പി​െൻറ ഏഴാം ചരമവാർഷികാചരണം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും പിന്നാക്കം പോയിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് മൂല്യങ്ങൾ നിലനിർത്താൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.കെ. നാണു എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ കെ. ശ്രീധരൻ, സോമൻ മുതുവന, രമേശൻ പാലേരി, ആർ. സത്യൻ, ഇ.കെ. നാരായണൻ, ഇ. നാരായണൻ നായർ, ഒഞ്ചിയം പ്രഭാകരൻ, പി. അശോകൻ എന്നിവർ സംസാരിച്ചു. പി. വസന്തം എൻഡോവ്മ​െൻറ് വിതരണം ചെയ്തു. പി.ആർ. നമ്പ്യാർ ലൈസിയം ബാലവേദി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരവിജയികളായവർക്ക് ജില്ല പഞ്ചായത്തംഗം ടി.കെ. രാജൻ സമ്മാനം വിതരണം ചെയ്തു. സ്വാഗതസംഘം രൂപവത്കരിച്ചു വില്യാപ്പള്ളി: ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിൽ വില്യാപ്പള്ളി മേഖലയിൽ നടക്കുന്ന ശ്രീകൃഷ്ണജയന്തി പരിപാടിക്ക് സംഘാടക സമിതി രൂപവത്കരിച്ചു. ആഘോഷത്തി​െൻറ ഭാഗമായി 19 ന് രാവിലെ 10 മുതൽ വില്യാപ്പള്ളി ഷോപ്പിങ് കോംപ്ലക്സിൽ ചിത്രരചന മത്സരം നടക്കും. എൽ.കെ.ജി മുതൽ ഹൈസ്കൂൾതലം വരെയുള്ള വിദ്യാർഥികൾ പങ്കെടുക്കും. ഭാരവാഹികൾ: അരീക്കൽ രാജൻ (പ്രസി), ചെത്തിൽ ബാലൻ (സെക്ര), പി.കെ. സുധി (ട്രഷ). രാമായണ മാസം ആചരിച്ചു വടകര: കടമേരി യു.പി സ്കൂൾ സംസ്കൃത ക്ലബും വിദ്യാരംഗം സാഹിത്യവേദിയും സംയുക്തമായി രാമായണ മാസം ആചരിച്ചു. ഹെഡ്മാസ്റ്റർ കെ.വി. രാമദാസ് ഉദ്ഘാടനം ചെയ്തു. കെ. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സി.ആർ. പ്രജുൽ കൃഷ്ണൻ, സ്കൂൾ ലീഡർ ടി. ആദിത്യ എന്നിവർ സംസാരിച്ചു. രാമായണ പാരായണ മത്സരം, പദപ്രശ്നം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.