മഴയില്‍ വീട് തകര്‍ന്നു

കൊയിലാണ്ടി: വിയ്യൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. കളത്തിന്‍കടവില്‍ കുനിവയല്‍ ദേവിയുടെ ഓടുമേഞ്ഞ വീടാണ് പൂര്‍ണമായും ഇടിഞ്ഞുവീണത്. പന്തലായനിയില്‍ ഗേള്‍സ് സ്‌കൂളിന് സമീപം പി.കെ. രഘുനാഥി​െൻറ വീട്ടിലെ തെങ്ങും നിലംപൊത്തി. റോഡിനു കുറുകെവീണ തെങ്ങ് വൈദ്യുതി ലൈനുകളും തകര്‍ത്തു. വീട് തകർന്നു പേരാമ്പ്ര: വാല്യക്കോട് വീട് മഴയിൽ തകർന്നു. ഒറ്റക്ക് താമസിക്കുന്ന ആലക്കാട്ട് മീത്തൽ സൂപ്പിയുെട വീടാണ് തകർന്നത്. സൂപ്പി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചുമരി​െൻറ കല്ലുകൾ പുറത്തേക്ക് പതിച്ചതാണ് ഇയാൾക്ക് തുണയായത്. ഏറെക്കാലമായി സൂപ്പി ഒറ്റക്കാണ് താമസം. ഈ വീട്ടിൽ വൈദ്യുതിയോ, പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമോ ഇല്ല. ഭാര്യയും മകനും വേറെയാണ് താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.