ഐ.എസ്.എം 'ഗോള്‍ഡന്‍ ഹോം' പദ്ധതിക്ക് തുടക്കം

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം സുവര്‍ണ ജൂബിലിയുടെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിർമിച്ചുനൽകുന്ന പദ്ധതിക്ക് (ഗോള്‍ഡന്‍ ഹോം) കോഴിക്കോട് ഒളവണ്ണയില്‍ തുടക്കമായി. ഒളവണ്ണ കൊടിനാട്ട്മുക്ക് സലഫി സ​െൻറര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രാധാന്യമുള്ള പദ്ധതികള്‍ ഏറ്റെടുക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്ന് കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ ശ്രമം ആവശ്യമാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യഘട്ടമായി നിർമിക്കുന്ന വീടി​െൻറ പ്രവര്‍ത്തനോദ്ഘാടനം കെ.എന്‍.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡൻറ് ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ നിര്‍വഹിച്ചു. ഐ.എസ്.എം പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഖല പ്രസിഡൻറ് പി. പവിത്രന്‍, ക്രസൻറ് മുഹമ്മദലി, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, ഐ.എസ്.എം വൈസ് പ്രസിഡൻറ് നിസാര്‍ ഒളവണ്ണ, കെ.എം.എ. അസീസ്, വി.കെ. ബാവ, ഡോ. അലി അക്ബര്‍ ഇരിവേറ്റി, സി. മരക്കാരൂട്ടി, ബഷീര്‍ പട്ടേല്‍താഴം, പാലത്ത് അബ്ദുറഹ്മാന്‍ മദനി, അന്‍സാര്‍ സ്വലാഹി നന്മണ്ട, ഷബീര്‍ കൊടിയത്തൂര്‍, നൗഷാദ് കരുവണ്ണൂര്‍, എ. അഹമ്മദ് നിസാര്‍, എം.വി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.