മലബാർ ദേവസ്വം നിയമം: തടസ്സം നീങ്ങാൻ 'താംബൂലപ്രശ്നം' കോഴിക്കോട്: മലബാർ ദേവസ്വം നിയമം സമഗ്രമായി പരിഷ്കരിക്കണെമന്നാവശ്യപ്പെട്ട് 'താംബൂലപ്രശ്നം' നടത്തി വ്യത്യസ്ത സമരം. നിയമപരിഷ്കരണത്തിനെതിരെ പ്രവർത്തിക്കുന്ന ദുഷ്ടശക്തികളെ തിരിച്ചറിയുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടിയായിരുന്നു ജ്യോതിഷികൾ താംബൂലപ്രശ്നം നടത്തിയത്. മലബാർ ദേവസ്വം സ്റ്റാഫ് യൂനിയെൻറ (െഎ.എൻ.ടി.യു.സി) നേതൃത്വത്തിലായിരുന്നു സിവിൽ സ്റ്റേഷനു മുന്നിൽ ചടങ്ങ് നടത്തിയത്. മോറാഴ വടക്കേവീട്ടിൽ മുരളീധര വാര്യർ, രാമപുരം മധുസൂദന മാരാർ എന്നിവരായിരുന്നു വെറ്റില ഉപയോഗിച്ചുള്ള 'പ്രശ്നചിന്ത'യുെട കാർമികർ. മലബാർ ദേവസ്വം നിയമം നടപ്പാക്കുന്നതിൽ ചില തടസ്സങ്ങളുള്ളതായി കാർമികർ പറഞ്ഞു. േക്ഷത്രങ്ങളുടെ നടത്തിപ്പുകാരിൽ ചിലർ പരിഷ്കരണങ്ങളെ എതിർക്കുകയാെണന്നും 'കെണ്ടത്തി'. താംബൂലപ്രശ്നത്തിനുമുമ്പ് െക.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സജീവൻ കാനത്തിൽ, പി.കെ. ബാലഗോപാലൻ, വി.കെ. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. പടം PK
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.