ബാണാസുര ഡാമി​െൻറ നാലു ഷട്ടറും തുറന്നു

വെള്ളമുണ്ട: കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞ ബാണാസുര ഡാമി​െൻറ നാലു ഷട്ടറുകളും തുറന്നതോടെ വെള്ളമുണ്ട, പടിഞ്ഞാറത്തറ, കോട്ടത്തറ പഞ്ചായത്തുകളിലെ നിരവധി ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ. ബുധനാഴ്ച പുലർച്ച 5.30ഓടെയാണ് ഷട്ടറുകൾ തുറന്നത്. ബാണാസുര സാഗർ ഡാമി​െൻറ റിസർവോയർ മുമ്പെങ്ങുമില്ലാത്തവിധം നിറഞ്ഞതിനാൽ നാലു ഷട്ടറും തുറക്കുകയായിരുന്നു. 5.30 മുതൽ പത്തര വരെയുള്ള അഞ്ചു മണിക്കൂറിനുള്ളിൽ ഒരു മീറ്ററോളം ഉയരത്തിലാണ് ഷട്ടർ ഉയർത്തിയത്. ഡാം റിസർവോയറിലേക്ക് ക്രമാതീതമായി വെള്ളം ഒഴുകിയെത്തിയതോടെ വീണ്ടും 1.90 മീറ്റർ ഉയരത്തിൽ ഷട്ടറുകൾ ഉയർത്തി. ഒരു സെക്കൻഡിൽ 162 ക്യൂബിക് മീറ്റർ വെള്ളമാണ് താഴേക്ക് ഒഴുകുന്നത്. കനത്ത മഴയിൽ വെള്ളം വീണ്ടും പൊങ്ങുകയാണെങ്കിൽ കൂടുതൽ തുറന്ന് വെള്ളം ഒഴുക്കേണ്ടി വരുമെന്ന് ഡാം അധികൃതർ അറിയിച്ചു. ഇതോടെ ഡാമി​െൻറ പരിസര പ്രദേശങ്ങളിലെ ഗ്രാമങ്ങൾ ഭീതിയിലാണ്. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 775.5 മീറ്ററും കവിഞ്ഞ് നിറഞ്ഞൊഴുകാൻ തുടങ്ങിയതോടെയാണ് നാലു ഷട്ടറുകളും ഒരുമിച്ച് തുറക്കാൻ ഇടയാക്കിയത്. കനത്ത മഴയെ തുടർന്ന് ജൂലൈ 15ന് ഷട്ടറുകൾ തുറന്നിരുന്നു. ജൂലൈ 16ന് മൂന്നു ഷട്ടറുകൾ തുറന്നതോടെ പടിഞ്ഞാറത്തറ, കോട്ടത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. കരമാൻതോട് വഴി പനമരം പുഴയിലേക്കാണ് ജലം ഒഴുക്കിവിടുന്നത്. നാലു ഷട്ടറുകൾ തുറന്നതോടെ പുഴയിലെ നീരൊഴുക്കി​െൻറ ശക്തിയും വർധിച്ചു. പുഴയും തോടും കരകവിഞ്ഞൊഴുകി. കരമാൻതോടി​െൻറ കൈവഴികളിലൂടെ പടിഞ്ഞാറത്തറ, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലെത്തി വെള്ളപ്പൊക്കത്തിനും ഇടയാക്കി. വെള്ളമുണ്ട പഞ്ചായത്തിലെ പാലയാണ, നടയ്ക്കൽ, മൊതക്കര, വാരാമ്പറ്റ, പന്തിപ്പൊയിൽ, വാളുമുക്കി എന്നീ പ്രദേശങ്ങളും പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവ്, കുറുമണി, കുപ്പാടിത്തറ, കുറുമ്പാല, പടിഞ്ഞാറത്തറ, പേരാൽ പ്രദേശങ്ങളിലും കോട്ടത്തറ, കരിഞ്ഞകുന്ന്, വെണ്ണിയോട് പ്രദേശങ്ങളിലും വൻതോതിൽ വെള്ളം പൊങ്ങിയിട്ടുണ്ട്. ഏക്കറുകണക്കിന് വയലും കരയും വെള്ളത്തിൽ മുങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്. മഴ തുടങ്ങിയതു മുതൽ വെള്ളം പൊങ്ങി ഒറ്റപ്പെട്ട പ്രദേശങ്ങളാണിവ. മഴക്ക് നേരിയ കുറവുവന്നതോടെ പതിവു ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് വീണ്ടും ഡാമി​െൻറ ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഇതോടെ ഈ ഗ്രാമങ്ങൾ തികച്ചും ഒറ്റപ്പെട്ട നിലയിലായി. തുടർച്ചയായിപെയ്യുന്ന കനത്ത മഴയിൽ ഡാമി​െൻറ റിസർവോയറിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ വെള്ളം പൊങ്ങിയിരുന്നു. സംഭരണ ശേഷിയും കടന്ന് വെള്ളം ഷട്ടറി​െൻറ മുകൾ ഭാഗത്തുകൂടി ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഷട്ടറുകൾ ഇനിയും ഉയർത്തേണ്ടി വരും. ഇത് വൻ വെള്ളപ്പൊക്കത്തിനും ദുരന്തങ്ങൾക്കും ഇടയാക്കുമെന്ന ഭീതിയിലാണ് ജനം. നാലാമത്തെ ഷട്ടർ തുറന്നതോടെ വൻതോതിൽ മീനുകൾ താഴേക്ക് ഒഴുകുന്നുണ്ട്. ഡാം പരിസരത്ത് മീൻപിടിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും താഴ്ഭാഗത്തെ പുഴകളിലും വയലുകളിലും മീൻപിടിത്തം സജീവമാണ്. വെള്ളത്തി​െൻറ കുത്തൊഴുക്കിൽ സാഹസികത നിറഞ്ഞ മീൻപിടിത്തം അപകട ഭീഷണിയുയർത്തുകയാണ്. WEDWDL5 ബാണാസുര സാഗർ ഡാമി​െൻറ നാലു ഷട്ടറുകളും തുറന്നപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.