പുഴയോരമിടിയുന്നു: കർഷകർ ദുരിതത്തിൽ

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട കടന്തറ പുഴയോരമിടിഞ്ഞ് പലരുടെയും തെങ്ങ്, റബർ കൃഷികൾ നശിച്ചു. ഓരോ വർഷവും ഗതി മാറി ഒഴുകി ചെമ്പനോട അമ്മിയാംമണ്ണ് മേഖലയിൽ വലിയൊരു ഭാഗം പുഴയെടുത്തു. പറമ്പുകാട്ടിൽ വർഗീസ്, സഹോദരൻ റോബിൻ, വേനകുഴി ബേബി, പറമ്പുകാട്ടിൽ ബേബി തുടങ്ങിയവരുടെ കൃഷിയിടങ്ങൾക്കാണു കടുത്ത മണ്ണിടിച്ചിൽ ഭീഷണി. തെങ്ങടക്കം അനേകം ഫലവൃക്ഷങ്ങൾ കടപുഴകി പുഴയിലേക്കു പതിക്കുകയാണ്. ഇനിയും ഏതാനും മീറ്റർ വീതിയിൽ കൂടി മണ്ണ് പുഴയെടുത്താൽ ചെമ്പനോട വണ്ണാത്തിച്ചിറ പശുക്കടവ് പോക്കറ്റ് റോഡിന് ഭീഷണിയാകും. താമരമുക്ക്, കുറത്തിപ്പാറ ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഗ്രാമപഞ്ചായത്ത് പ്രത്യേക ശ്രദ്ധ ചെലുത്തി പുഴ ഭിത്തി നിർമിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. മരം കടപുഴകി; ബൈക്ക് യാത്രികന് പരിക്ക്രണ്ടു മണിക്കൂർ ഗതാഗതം സ്തംഭിച്ചു നന്മണ്ട: കൂറ്റൻ തണൽമരം റോഡിന് കുറുകെ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. കോഴിക്കോട്- ബാലുശ്ശേരി റൂട്ടിൽ പതിനൊന്നെ നാലിലാണ് അപകടം. ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നര മണിയോടെയാണ് കൂറ്റൻ ഇലഞ്ഞിമരം റോഡിനു കുറുകെ വീണത്. ബൈക്ക് യാത്രികനായ മേപ്പാടിച്ചാലിൽ സജീവനാണ് പരിക്കേറ്റത്. ചില്ലകൾക്കിടയിൽപ്പെട്ട സജീവനെ നാട്ടുകാർ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊളത്തറ സ്കൂൾ അധ്യാപകൻ അഷ്റഫി​െൻറ ഗേറ്റും കന്മതിലും തകർന്നു. വൈദ്യുതി ലൈൻ പൊട്ടിവീണു. മറ്റു വാഹനങ്ങൾ ഓടാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നരിക്കുനിയിൽനിന്ന് സ്റ്റേഷൻ ഓഫിസർ റോബി വർഗീസി​െൻറയും അസി. സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസി​െൻറയും നേതൃത്വത്തിൽ രണ്ട് യൂനിറ്റ് അഗ്നിശമന സേന, നാട്ടുകാരുടെയും പൊലീസി​െൻറയും സഹായത്തോടെ മരം മുറിച്ചുമാറ്റി. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് റോഡിൽനിന്ന് മരം നീക്കി. രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ബസുകൾ 11 / 2 വഴി തിരിച്ചു വിട്ടു. കെ.എസ്.ഇ.ബി അധികൃതർ വൈദുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള കഠിനശ്രമത്തിലാണ്. കർഷകദിനാചരണം നന്തിബസാർ: ആഗസ്റ്റ് 17ന് മൂടാടി പഞ്ചായത്തിൽ കർഷകദിനം ആചരിക്കും. മികച്ച കർഷകർക്ക് അവാർഡ്‌ നൽകും. അപേക്ഷഫോറം വാർഡ്‌ മെംബർമാരിൽ നിന്നോ കൃഷിഭവനിൽനിന്നോ ലഭിക്കും. പത്താം തീയതി രാവിെല വരെ അപേക്ഷ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.