ഒ.ആര്‍. കേളുവിനെ ജാതിപ്പേര് വിളിച്ച ട്രൈബല്‍ ഓഫിസര്‍ക്ക് തടവ്​

കൽപറ്റ: തിരുനെല്ലി മുന്‍ പഞ്ചായത്ത് പ്രസിഡൻറും മാനന്തവാടി എം.എൽ.എയുമായ ഒ.ആര്‍. കേളുവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതിയില്‍ ട്രൈബല്‍ എക്സ്റ്റൻഷന്‍ ഓഫിസറെ കോടതി ശിക്ഷിച്ചു. തിരുനെല്ലി പഞ്ചായത്ത് ട്രൈബല്‍ എക്സ്റ്റൻഷന്‍ ഓഫിസറായിരുന്ന കണ്ണൂര്‍ ചാലാട് സ്വദേശി മെഹറൂഫിനെയാണ് പട്ടികജാതി പട്ടികവര്‍ഗകാര്‍ക്ക് വേണ്ടിയുള്ള മാനന്തവാടിയിലെ പ്രത്യേക കോടതി ജഡ്ജി സെയ്ദലവി ആറു മാസം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോഷി മുണ്ടയ്ക്കല്‍ ഹാജരായി. 2009ല്‍ തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി ഭവനനിര്‍മാണത്തി​െൻറ ചെക്ക് വിതരണം വൈകിയത് സംബന്ധിച്ച വിവരങ്ങൾ തിരക്കിയപ്പോള്‍ മെഹറൂഫ് പഞ്ചായത്ത് പ്രസിഡൻറിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.