കല്ലാച്ചി തെരുവൻപറമ്പിൽ വ്യാപക റെയ്ഡ്; സ്​റ്റീൽ ബോംബ് കണ്ടെടുത്തു

നാദാപുരം: തെരുവൻ പറമ്പിൽ ഒളിപ്പിച്ചുവെച്ചനിലയിൽ സ്റ്റീൽ ബോംബ് കണ്ടെടുത്തു. മേഖലയിൽ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തുന്നതിന് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിൽ കുറ്റിച്ചെടികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. സ്റ്റീൽ ബോംബ് ചേലക്കാട് കരിങ്കൽ ക്വാറിയിൽ എത്തിച്ച് നിർവീര്യമാക്കി. ബോംബ് ഉഗ്ര സ്ഫോടന ശേഷിയുള്ളതായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രികാലങ്ങളിൽ നാദാപുരം മേഖലയിൽ വിവിധ ഭാഗങ്ങളിൽ അജ്ഞാത സ്ഫോടനങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. നാദാപുരം ജൂനിയർ എസ്.ഐ നിഖിൽ, ബോംബ് സ്‌ക്വാഡ് എ.എസ്.ഐ എം.എം. ഭാസ്കരൻ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി. പയ്യോളി നിന്നെത്തിയ ഡോഗ് സ്‌ക്വാഡും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.