വേതനപാക്കേജ്​ വൈകുന്നു ........... റേഷൻ കടകൾ അടച്ചിടു​െമന്ന്​ വ്യാപാരികൾ

കോഴിക്കോട്: വേതന പാക്കേജ് തീരുമാനം വൈകിയാൽ ഒക്ടോബർ മുതൽ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ്. സർക്കാർ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും തുടർനടപടി വൈകുകയാണ്. കമീഷൻ വർധിപ്പിക്കാത്തതിനാൽ ഓണത്തിനു മാത്രം പഞ്ചസാര വിതരണം നടത്തിയാൽ മതിയെന്നും വർധനയില്ലെങ്കിൽ പിന്നീട് പഞ്ചസാര വിതരണത്തിന് എടുക്കേണ്ടെന്നും അസോസിയേഷൻ യോഗം തീരുമാനിച്ചു. സർവർ തകരാറുമൂലം റേഷൻ വിതരണം തടസ്സപ്പെടുന്നതിന് ശാശ്വത പരിഹാരം വേണം. സർവർ കേടായാൽ മാന്വലായി വിതരണം ചെയ്യാൻ വ്യാപാരികൾ നിർബന്ധിതരാകുന്നു. കോേമ്പാ ഓഫർ നടപ്പാക്കുമ്പോൾ ആവശ്യമുള്ള സാധനങ്ങൾ റേഷൻ കടകളിലെത്തിക്കാത്തത് വ്യാപാരികളും കാർഡുടമകളും തമ്മിൽ പ്രശ്നത്തിന് കാരണമാകും. ചർച്ചചെയ്യാതെ പോർട്ടബിലിറ്റിയും കോേമ്പാ ഓഫറും നടപ്പാക്കിയാൽ റേഷൻ സംവിധാനം തകരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി, വേതന കുടിശ്ശികയും ഉത്സവബത്തയും നൽകണം. വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട തൂക്കപ്രശ്നത്തിൽ ഹൈകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന നേതാക്കളായ ഇ. അബൂബക്കർ ഹാജി, സി.വി. മുഹമ്മദ്, സി. മോഹനൻപിള്ള, അഡ്വ. ജോൺസൺ വിളവിനാൽ, സെബാസ്റ്റ്യൻ ചുണ്ടൽ, മുട്ടത്തറ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.