ക്ഷേമനിധി ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന്​ പ്രവാസികൾ

സമൂർ നൈസാൻ കോഴിക്കോട്: പ്രവാസി ക്ഷേമ ബോർഡി​െൻറ . പെന്‍ഷൻ, ചികിത്സ-വിവാഹം-വിദ്യാഭ്യാസം എന്നിവക്കുള്ള സഹായം തുടങ്ങിയവയാണ് അജ്ഞത കാരണം നഷ്ടപ്പെടുത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ ജോലിക്ക് പോയവർക്കും പദ്ധതിയിൽ ചേരാമെന്നത് പലർക്കുമറിയില്ല. നിലവിലെ കണക്കനുസരിച്ച് വിദേശത്തുള്ളവരും തിരിച്ചുവന്നവരുമായി 2,88,343 പേരാണ് അംഗങ്ങൾ. ഇതിൽ 2,65,031 പേരാണ് സജീവം. കൊല്ലം ജില്ലയിൽനിന്നാണ് കൂടുതൽ (44,625 പേർ). 1,640 അംഗങ്ങളുള്ള ഇടുക്കിയാണ് ഏറ്റവും കുറവ്. മലപ്പുറം അഞ്ചാം സ്ഥാനത്താണ് (28,499). കണ്ണൂരിൽ 37,311 പേരും കോഴിക്കോട്ട് 32,934ഉം തിരുവനന്തപുരം 32,827 പേരുമാണ് അംഗങ്ങളായത്. 2018 ഏപ്രിൽ വരെ 7,638 പേർ പെൻഷൻ ഇനത്തിൽ 17.54 കോടി രൂപ കൈപ്പറ്റുന്നുണ്ടെന്നാണ് പ്രവാസി ക്ഷേമ ബോർഡി​െൻറ കണക്ക്. മരണാനന്തര ധനസഹായമായി 593 പേർക്ക് 1.87 കോടിയും ചികിത്സ സഹായമായി 707 പേർക്ക് 99.50 ലക്ഷവും വിവാഹത്തിന് 862 പേർക്ക് 75.60 ലക്ഷവും നൽകി. പുതിയ ബോർഡ് നിലവിൽവന്ന് ഒരു വർഷത്തിനുള്ളിൽ അംഗസംഖ്യ 1,13,000 പേരിൽനിന്ന് മൂന്നു ലക്ഷത്തിനടുത്തെത്തിയെന്നും എന്നാൽ, പലരും പദ്ധതിയെക്കുറിച്ച് അറിയാത്തവരാണെന്നും ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു. ചുരുങ്ങിയത് 10 ലക്ഷം പേരെയെങ്കിലും അംഗങ്ങളായി ചേർക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കേരളീയരുടെ ഉന്നമനത്തിന് 2008 പ്രവാസി ക്ഷേമ ആക്ട് പ്രകാരം രൂപവത്കരിച്ചതാണ് ക്ഷേമനിധി. 18നും 60നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് അംഗങ്ങളാകാം. ഇതിന് ഒാൺലൈനായും തിരുവനന്തപുരത്തെ ഹെഡ് ഒാഫിസിലും മറ്റു ജില്ലകളിലെ റീജനൽ ഒാഫിസുകളിൽ നേരിട്ടും അപേക്ഷിക്കാം. വെബ്സൈറ്റ്: www.pravasikerala.org.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.