കോഴിക്കോട്: 'മാനേജ്മെൻറ് രംഗത്തെ പുത്തൻ പ്രവണതകൾ' എന്ന വിഷയത്തിൽ ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് (ഫിംസ്) ഏകദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 12ന് രാവിലെ 10ന് ഫാറൂഖ് കോളജ് ഒാഡിയോ വിഷ്വൽ ഹാളിൽ കോഴിക്കോട് ഐ.ഐ.എം പ്രഫസർ ഡോ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുെമന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്, ജനറൽ മാനേജ്മെൻറ് മേഖലകളിൽ വിവിധ സെഷനുകളും സംവാദവും നടത്തും. അധ്യാപകർ, കോർപറേറ്റ് പ്രഫഷനലുകൾ, ഗവേഷകർ, പി.ജി വിദ്യാർഥികൾ എന്നിവർക്ക് പങ്കെടുക്കാം. ഇൗ മാസം 31 വരെ ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 9489602143. വാർത്തസമ്മേളനത്തിൽ ഡോ. സജി കുര്യാക്കോസ്, പ്രഫ. അഹമ്മദ് റിയാസ്, ശരവണൻ ഡാനിയേൽ, അരുൺ ആൻറണി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.