സ്‌കൂളുകളുടെ അംഗീകാരം: സ്​ഥാപന മേധാവികളുടെ യോഗം 11ന്​

കോഴിക്കോട്: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ അംഗീകാരത്തിനുവേണ്ടി അപേക്ഷിച്ച അണ്‍ എയ്ഡഡ് സ്ഥാപന മേധാവികളുടെ യോഗം ആഗസ്റ്റ് 11ന് രാവിലെ 11ന് ചെറൂട്ടി റോഡിലെ എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. കോടതി വിധിയുണ്ടായിട്ടും അതിനെ അവഗണിക്കുന്ന വിദ്യാഭ്യാസ വകുപ്പി​െൻറ നയത്തിനെതിരെ സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. പുതുതായി അപേക്ഷ സമര്‍പ്പിച്ച എല്ലാ സ്ഥാപന മേധാവികളും പങ്കെടുക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറയും അറിയിച്ചു. ഫോണ്‍: 9447097209.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.