ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയെ എസ്.എഫ്.ഐകാർ മർദിച്ചതായി പരാതി

കുറ്റ്യാടി: മൊകേരി ഗവൺമ​െൻറ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി, യു.ഡി.എസ്.എഫ് ഉൾപ്പെടെയുള്ളവരുടെ നോമിനേഷൻ തള്ളിയത് ചോദ്യം ചെയ്തത് അന്വേഷിക്കാനെത്തിയ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന സെക്രട്ടറി റമീസ് വേളത്തിനെ എസ്.എഫ്.ഐക്കാർ സംഘംചേർന്ന് മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം സ്ക്രൂട്ടിണിങ്ങിന് ശേഷമാണ് നോമിനേഷൻ തള്ളിയത്. ഇംഗ്ലീഷ് ചെറിയ അക്ഷരത്തിൽ പൂരിപ്പിച്ചില്ല എന്ന് പറഞ്ഞാണത്രെ നോമിനേഷൻ നിരസിച്ചത്. ജനറൽ സീറ്റിൽ എസ്.എഫ്.ഐയുടെ പത്രികകൾ മാത്രമാണത്രെ സ്വീകരിച്ചത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡീനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പരാതിനൽകാനായി പത്രികയുടെ കോപ്പി നൽകാൻ ഇലക്ഷൻ റിട്ടേണിങ് ഓഫിസറാണ് ഫ്രറ്റേണിറ്റി പ്രതിനിധിയെ കോളജിലേക്ക് ക്ഷണിച്ചത്. വരുന്നയാൾക്ക് നോമിനേഷൻ നൽകിയതി​െൻറ കോപ്പിയും തരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നത്രെ. എന്നാൽ, കാമ്പസിൽ പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ എസ്.എഫ്.ഐകാർ തല്ലിയും തള്ളിയും പുറത്താക്കുകയായിരുന്നെന്ന് റമീസ് പറഞ്ഞു. എസ്.എഫ്.ഐക്കാരും അധ്യാപകരും ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു . പരിക്കേറ്റ റമീസിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടി ടൗണിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രകടനം നടത്തി. മണ്ഡലം കൺവീനർ നബീൽ ഊരത്ത്, ബർജീസ് ചെറിയ കുമ്പളം, ഫയാസ് അടുക്കത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.