ഓണക്കാലം പച്ചക്കറി സമൃദ്ധമാക്കാൻ 141 ചന്തകൾ

must............. ഓണക്കാലം പച്ചക്കറി സമൃദ്ധമാക്കാൻ 141 ചന്തകൾ കോഴിക്കോട്: കൃഷിഭവനുകൾ കേന്ദ്രീകരിച്ച് 99ഉം ഹോർട്ടികോർപ് 32ഉം വി.എഫ്.പി.സി.കെ 10ഉം ഉൾപ്പെടെ ഓണക്കാലത്ത് ജില്ലയിൽ 141 പച്ചക്കറിച്ചന്തകൾ ആരംഭിക്കും. ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഈ മാസം 20 മുതൽ 24 വരെ അഞ്ചു ദിവസമാണ് ഓണച്ചന്ത. 20ന് ജില്ലതല ഉദ്ഘാടനം വേങ്ങേരിയിൽ നടത്തും. കർഷകരിൽനിന്ന് നേരിട്ട് 36 മെട്രിക് ടൺ പച്ചക്കറി സംഭരിക്കാനാകുമെന്നാണ് പ്രതീക്ഷ. കർഷകരിൽനിന്ന് സംഭരിക്കുന്ന നാടൻപച്ചക്കറികൾ വിപണി വിലയെക്കാൾ 10 ശതമാനം അധികം തുക കർഷകർക്ക് നൽകി സംഭരിച്ച് 30 ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്ക് നൽകും. ഹോട്ടികോർപ്പിൽനിന്ന് കൃഷിഭവനുകൾ വഴി 125 ടണ്ണും വി.എഫ്.പി.സി.കെ സ്റ്റാളുകൾ വഴി 10 ടണ്ണും ഹോർട്ടികോർപ് സ്റ്റാളുകൾ വഴി 170 ടണ്ണും പച്ചക്കറി വിൽപന നടത്തും. കീടനാശിനികൾ ഉപയോഗിക്കാത്ത പച്ചക്കറി -പഴവർഗങ്ങൾ കർഷകരിൽനിന്ന് 20 ശതമാനം അധിക വിലനൽകി ശേഖരിച്ച് 10 ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. മേളകളിൽ ഹരിതച്ചട്ടം കർശനമായി പാലിക്കും. തുണിസഞ്ചികളിൽ വിതരണം ചെയ്യും. ഇതിനു പുറമെ കുടുംബശ്രീയും പച്ചക്കറി വിപണനമേള നടത്തും. കാവിലുംപാറ തൊട്ടിൽപാലത്ത് രണ്ടു ദിവസത്തെ കർഷകമേള സംഘടിപ്പിക്കും. കാർഷികമേള, നാടൻ ഭക്ഷ്യമേള, ആട് ചന്ത എന്നിവയും മേളയിലുണ്ടാകും. യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.ടി. ലീന റിപ്പോർട്ട് അവതരിപ്പിച്ചു. െഡപ്യൂട്ടി ഡയറക്ടർ (ഹോർട്ടികോർപ്) എച്ച്. സുരേഷ്, അസി. ഡയറക്ടർ മാർക്കറ്റിങ് എം. പ്രദീപ്, ഹോർട്ടികോർപ് റീജനൽ മാനേജർ ടി.ആർ. ഷാജി, കുടുംബശ്രീ പ്രതിനിധി കെ. നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.