കോഴിക്കോട്: കാലവർഷക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടായ ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്ര സംഘം വ്യാഴാഴ്ച സന്ദർശിക്കും. രാവിലെ ജില്ല കലക്ടർ യു.വി. ജോസുമായി കൂഴിക്കാഴ്ച നടത്തിയശേഷമാണ് സംഘം വിവിധ ഭാഗങ്ങൾ സന്ദർശിക്കുക. ജില്ലയിലെ കെടുതികൾ സംബന്ധിച്ച റിപ്പോർട്ട് സംഘത്തിന് കൈമാറുന്ന കലക്ടർ കേന്ദ്ര സഹായവും അഭ്യർഥിക്കും. ഉരുൾപൊട്ടലുണ്ടായി 14 പേർ മരിച്ച കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമല, താമരശ്ശേരി ചുരം റോഡ്, കോടഞ്ചേരി, തിരുവമ്പാടി, മുക്കം എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളാണ് സംഘം സന്ദർശിക്കുക. നാട്ടുകാരിൽനിന്ന് വിവരങ്ങൾ നേരിട്ട് കേട്ട് മനസ്സിലാക്കും. കട്ടിപ്പാറ പഞ്ചായത്തിലെ പുനരധിവാസം ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾ നിലവിൽ കലക്ടറുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ദുരിതബാധിതരെന്ന് കണ്ടെത്തിയ 69 കുടുംബങ്ങളിലെ എത്ര പേർക്ക് പുനരധിവാസം ഏർപ്പെടുത്തണമെന്നും ഇതിെൻറ മുൻഗണനക്രമവും തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. തഹസിൽദാർ, വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, അസി. എൻജിനീയർ, വിദഗ്ധരായ രണ്ട് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.