നാദാപുരം: പണിമുടക്ക് ദിവസം കല്ലാച്ചിയിൽനിന്ന് വളയത്തേക്ക് നടന്നുപോയ യുവാവിനെ മർദിച്ചതായി പരാതി. വളയം കുറ്റിക്കാട്ടിലെ വലിയ കുന്നുമ്മൽ മനോജനെയാണ് (38) കല്ലാച്ചി വളയം റോഡിൽ മൂന്നംഗസംഘം അക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 11നാണ് സംഭവം. സുഹൃത്തിനൊപ്പം പള്ളൂരിൽ പോയി ബൈക്കിൽ നാട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പള്ളൂർ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. തുടർന്ന് സുഹൃത്ത് മനോജനെ നാദാപുരത്തേക്കുള്ള ഓട്ടോയിൽ കയറ്റിവിട്ടു. നാദാപുരത്തെത്തിയ ഇയാൾ മറ്റൊരു ഓട്ടോയിൽ വളയം റോഡിലുള്ള ഓത്തിയിൽ കൺെവൻഷൻ സെൻററിനടുത്ത് ഇറങ്ങി. ഇതിനിടയിൽ സ്ഥലത്തെത്തിയ മൂന്നുപേരടങ്ങുന്ന സംഘം ഇയാളെ തടഞ്ഞു. കള്ളനല്ലേ എന്ന് ചോദിച്ച് കല്ലാച്ചി ഭാഗത്തേക്ക് കൊണ്ടുപോയി. പൈപ്പ് ലൈൻ റോഡിൽ മവ്വഞ്ചേരി ഭാഗത്തുള്ള ഒരു വീട്ടിൽ എത്തിച്ച് മർദിച്ചെന്നാണ് പരാതി. മനോജെൻറ ഫോട്ടോയെടുത്ത് മോഷ്ടാവിനെ പിടികൂടിയെന്ന വോയ്‌സ് ക്ലിപ്പോടെ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചു. സ്ഥലത്തെത്തിയ പത്തോളം പേരും ചേർന്ന് മർദിച്ചെത്ര. ഇരുമ്പു വടികൊണ്ടും മരത്തിെൻറ പട്ടികകൊണ്ടും ദേഹമാസകലം അടിക്കുകയായിരുന്നു. മർദനത്തിൽ ഇടതുകണ്ണിനും കൈക്കും സാരമായ പരിക്കുണ്ട്. രാത്രി 11 മുതൽ പുലർച്ച മൂന്നുവരെ തടങ്കലിൽ വെച്ച് മർദനം തുടർന്നു. കഴിഞ്ഞയാഴ്ച രാത്രി പ്രദേശത്ത് വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടിയുടെ സ്വർണാഭരണം പൊട്ടിക്കാൻ മോഷ്ടാക്കളുടെ ശ്രമം നടന്നിരുന്നു. ഈ സംഭവത്തിലെ പ്രതിയെ പിടികൂടി എന്ന രീതിയിലാണ് മനോജെൻറ ഫോട്ടോ സഹിതം പ്രചരിപ്പിച്ചത്. പുലർച്ച മൂന്നു മണിയോടെ നാദാപുരം പൊലീസിൽ മോഷ്ടാവിനെ പിടികൂടിയതായി വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് അവശനിലയിലായ യുവാവിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കുകൾ ഗുരുതരമായതിനാൽ ബന്ധുക്കൾ യുവാവിനെ വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു പൊലീസ് രാത്രിയോടെ മനോജനിൽനിന്ന് മൊഴിയെടുത്തു സി.സി ടി.വി ദൃശ്യത്തിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞു, വിദ്യാർഥികളെ തടഞ്ഞുവെച്ച പ്രതികൾ അറസ്റ്റിൽ നാദാപുരം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികളെ ഈയ്യങ്കോടുവെച്ച് തടഞ്ഞ് അതിക്രമം കാട്ടിയ രണ്ടുപേർ കൂടി അറസ്റ്റിൽ. പെരിങ്ങത്തൂർ ഗുരിജിമുക്കിലെ കുന്നത്ത് മുഫീർ 24, സേട്ടുമുക്ക് പള്ളിക്കുനി സ്വദേശി പോക്കിലശ്ശേരി ആസിഫ് 31 എന്നിവരെയാണ് നാദാപുരം എസ്.ഐ.എൻ പ്രജീഷ് അറസ്റ്റ് ചെയ്തത്. പ്രതികൾ സംഭവം നടക്കുന്ന സമയത്ത് ബൈക്കിൽ സഞ്ചരിക്കുന്നതിെൻറ ദൃശ്യങ്ങൾ സി.സി ടി.വി പരിശോധനയിൽ പൊലീസിനു ലഭിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 ഒാടെ ബൈക്കിലെത്തിയ കണ്ണൂർ തോട്ടട പോളിടെക്നിക് കോളജ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഈയ്യങ്കോട് പുഷ്പ ഗ്യാസ് ഏജൻസിക്ക് സമീപത്താണ് മണിക്കൂറോളം തടഞ്ഞത്. കണ്ണൂർ പോളി ടെക്നിക്കിലെ അവസാന വർഷ ഇലക്ട്രോണിക്സ് വിദ്യാർഥികളായ എട്ടംഗസംഘം വളയം കുയ്തേരിയിലെ സുഹൃത്തിെൻറ വീട്ടിൽ കാറിലും ബൈക്കിലുമായി പോകുന്നതിനിടയിലാണ് ബൈക്ക് ഒരു സംഘം തടഞ്ഞത്. നാദാപുരം പൊലീസ് സംഭവസ്ഥലത്തെത്തി വിദ്യാർഥികളെ രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.