അപേക്ഷ സമർപ്പിക്കണം

ചക്കിട്ടപാറ: 2018-19 വർഷത്തെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി അപേക്ഷ സെപ്റ്റംബർ 15നകം കൃഷിഭവനിൽ സമർപ്പിക്കണം. 2018-19 ലെ നികുതിശീട്ട്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികൾ അപേക്ഷയോടൊപ്പം വേണം. ഇടവിള കൃഷിക്കു പേരു നൽകിയവർ ബാങ്ക് പാസ്ബുക്ക് കോപ്പി നൽകേണ്ടതില്ല. പേരാമ്പ്ര-ചാനിയംകടവ് റോഡിൽ 'തോണിയിറക്കി' പ്രതിഷേധം പേരാമ്പ്ര: ടാറിങ് തകർന്ന ചാനിയംകടവ്-പേരാമ്പ്ര റോഡിൽ യൂത്ത് കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കളിത്തോണിയിറക്കി പ്രതിഷേധം. പണിയിലെ അപാകത പരിഹരിക്കാൻ പൊതുമരാമത്ത് മന്ത്രി നേരിട്ട് ഇടപെടണം. റോഡ്പണിയുടെ അപാകത ശ്രദ്ധയിൽപെട്ടപ്പോൾ മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ നേതൃത്വത്തിൽ യോഗങ്ങൾ നടന്നെങ്കിലും പ്രവൃത്തി നടക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡൻറ് കിഷോർ കാന്ത് അധ്യക്ഷത വഹിച്ചു. പി. ബാസിൽ, കെ. ഷാഗിൽ, പി.എം. ദിഗേഷ്, സയീദ്, സി. ബിജിലേഷ്, ഇ.സി. മനുലാൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.