കനത്ത മഴ: മലയോരം വെള്ളത്തിൽ; കൂടരഞ്ഞി കൂമ്പാറയിൽ വനത്തിൽ ഉരുൾപൊട്ടി

* മണ്ണിടിച്ചിലിൽ വ്യാപക നാശം * ഗതാഗതം മുടങ്ങി * കൂടരഞ്ഞി പഞ്ചായത്തിൽ സ്കൂളുകൾക്ക് അവധി നൽകി തിരുവമ്പാടി: കനത്ത മഴയിൽ മലയോരത്ത് വ്യാപക നാശനഷ്ടം. കൂടരഞ്ഞി കൂമ്പാറയിൽ വനത്തിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കൂമ്പാറ പുളിക്കകൂന്നേൽ ബിജുവി​െൻറ കൃഷിയിടം നശിച്ചു. ബിജുവി​െൻറ വീട് മലവെള്ളപ്പാച്ചിലിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ പീടികപ്പാറയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നാട്ടുകാർ റോഡിലെ കല്ലും മണ്ണും നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൂമ്പാറ-കക്കാടംപൊയിൽ റോഡിലെ ജോസ് പനച്ചിക്കലി​െൻറ വീട് അപകടഭീഷണിയിലാണ്. കൂടരഞ്ഞി പൂവാറൻതോട്, പെരുമ്പൂള ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ശക്തമായ കാറ്റിൽ വ്യാപകമായി കൃഷി നശിച്ചു. കൂടരഞ്ഞിയിൽ ചെറുപുഴ കരകവിഞ്ഞൊഴുകുന്നതിനാൽ കൂട്ടക്കര, കൽപ്പൂർ ഭാഗങ്ങൾ വെള്ളം കയറി. ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞതിനാൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. തിരുവമ്പാടി-പുല്ലൂരാംപാറ റോഡിൽ കറ്റ്യാട് വെള്ളം കയറി ബുധനാഴ്ച ഉച്ച വരെ ഗതാഗതം മുടങ്ങി. വാഹനങ്ങൾ പുന്നക്കൽ റോഡ് വഴി തിരിച്ചുവിട്ടു. തിരുവമ്പാടി- അഗസ്ത്യൻമുഴി റോഡിൽ തൊണ്ടിമ്മലിൽ വെള്ളം കയറി. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ബുധനാഴ്ച രാവിലെ വരെ ശക്തമായി തുടർന്നതാണ് മലയോര മേഖലയിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ സ്കൂളുകൾക്ക് ബുധനാഴ്ച പഞ്ചായത്ത് പ്രസിഡൻറ് അവധി പ്രഖ്യാപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.