കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

കൊടിയത്തൂർ: മഴ കനത്തതോടെ ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞു. പഞ്ചായത്തിലെ കൊടിയത്തൂർ, കാരക്കുറ്റി, ചെറുവാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇതോടെ കാരാട്ടുമുറി റോഡ്-എള്ളങ്ങൽ റോഡ് എന്നിവ വെള്ളത്തിനടിയിലായി. തുടർച്ചയായി നാലാം തവണയാണ് ഈ പ്രദേശങ്ങളിൽ വെള്ളം കയറുന്നത്. മഴ ഇനിയും തുടർന്നാൽ ചെറുവാടി റോഡിലും മുക്കം കൊടിയത്തൂർ റോഡിലും രാത്രിയോടെ വെള്ളം കയറാൻ സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.