സ്കൂളിന് എൻ.ഒ.സി നിഷേധിച്ചത് പുനഃപരിശോധിക്കണം^ ന്യൂനപക്ഷ കമീഷൻ

സ്കൂളിന് എൻ.ഒ.സി നിഷേധിച്ചത് പുനഃപരിശോധിക്കണം- ന്യൂനപക്ഷ കമീഷൻ സ്കൂളിന് എൻ.ഒ.സി നിഷേധിച്ചത് പുനഃപരിശോധിക്കണം- ന്യൂനപക്ഷ കമീഷൻ കോഴിക്കോട്: എം.ഇ.എസ് സെൻട്രൽ സ്കൂളിന് എൻ.ഒ.സി ലഭിക്കുന്നതിന് സ്കൂൾ മാനേജർ നൽകിയ അപേക്ഷ ജില്ല വിദ്യാഭ്യാസ ഓഫിസർ തിരിച്ചയച്ച നടപടി പുനഃപരിശോധിക്കണമെന്നും സ്കൂളിന് എൻ.ഒ.സി നൽകുന്നതിനുവേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിട്ടു. അപേക്ഷിക്കാൻ കാലതാമസം ഉണ്ടായി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സി.ബി.എസ്.ഇ അംഗീകാരം ലഭിച്ച സ്കൂളിന് എൻ.ഒ.സി നിഷേധിച്ചത്. സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചതോടെ എൻ.ഒ.സിക്കുള്ള അപേക്ഷ തിരിച്ചയച്ച പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ നടപടി പുനഃപരിശോധിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹൈകോടതി ഉത്തരവുണ്ടായിട്ടും എൻ.ഒ.സി നൽകുന്നതിൽ കാലതാമസം വരുത്തുന്ന നടപടി ഹൈകോടതിയോടുള്ള അനാദരവാണെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. സാമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തുന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തിയതിന് അനീഷ് വിശ്വകർമ എന്നയാൾക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും ചെയർമാൻ അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ ബുധനാഴ്ച 25 പരാതികളാണ് പരിഗണിച്ചത്. ഇതിൽ അഞ്ച് കേസുകളിൽ കമീഷൻ തീർപ്പാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.