പന്തീരാങ്കാവ്: നഗരത്തിലെ ഓടകളിൽനിന്നുള്ള മാലിന്യം ജനവാസ കേന്ദ്രത്തിൽ തള്ളി. പന്തീരാങ്കാവ് -പെരുമണ്ണ റോഡിലെ അഞ്ചുമാവിന് സമീപമാണ് ഞായറാഴ്ച പുലർച്ച പ്ലാസ്റ്റിക് ഓട മാലിന്യം തള്ളിയത്. രണ്ട് ലോറികളിലായാണ് റോഡിനോട് ചേർന്ന് നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മാലിന്യം തള്ളിയത്. പുലർച്ച മാലിന്യവുമായെത്തിയ ലോറികൾ വീണ്ടുമെത്തിയപ്പോൾ യന്ത്രത്തകരാർ സംഭവിച്ചതിനെ തുടർന്നാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് നല്ലളം പൊലീസ് സ്ഥലത്തെത്തി ലോറികൾ കസ്റ്റഡിലെടുത്തു. പുത്തൂർമഠം സ്വദേശി വാടകക്ക് വിളിച്ച ലോറിയിലാണ് മാലിന്യം കടത്തിയത്. പുളിക്കൽ സ്വദേശിയായ ഉടമയുടേയും ഡ്രൈവറുടേയും പേരിൽ കേസെടുത്തിട്ടുണ്ട്. photo PKv waste പന്തീരാങ്കാവ് -പെരുമണ്ണ റോഡിൽ അഞ്ചുമാവിന് സമീപം മാലിന്യം തള്ളിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.