ഗസൽമഴയിൽ ഉമ്പായിക്ക്​ ശ്രദ്ധാഞ്​ജലി

കോഴിക്കോട്: മഴ മാറിനിന്ന സന്ധ്യയിൽ നഗരം ഗസൽമഴ തീർത്ത് തങ്ങളുടെ പ്രിയ ഗായകന് ശ്രദ്ധാഞ്ജലിയൊരുക്കി. ഗസലി​െൻറ മധുരം മലയാളികൾക്ക് പരിചയപ്പെടുത്തിയ അന്തരിച്ച ഗായകൻ ഉമ്പായിയുടെ സ്മരണകൾ വിഷാദവും പ്രണയവും വിരഹവും നിറച്ച ഗാനങ്ങളിലൂടെ ശ്രോതാക്കൾ ഏറ്റുവാങ്ങി. ടൗൺ ഹാളിൽ കോഴിക്കോട് പൗരാവലിയായിരുന്നു 'സുനയനേ സഖീ' എന്ന പേരിൽ ഉമ്പായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ജൂനിയർ ഉമ്പായി എന്നറിയപ്പെടുന്ന കബീർ ചാവക്കാടായിരുന്നു ഉമ്പായിയുടെ എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ പാടിയത്. 'ഗാനപ്രിയരേ ആസ്വാദകരേ' എന്ന ഗാനത്തിലൂടെയായിരുന്നു തുടക്കം. 'ആകാശനീലിമയിൽ', പാടുക ൈസഗാൾ പാടൂ, 'സുനയനേ സുമുഖി' എന്നിങ്ങനെ ആസ്വാദകർ ഏറ്റെടുത്ത ഉമ്പായിയുടെ പ്രിയപ്പെട്ട ഗാനങ്ങൾ വേദിയിൽ അവതരിപ്പിച്ചപ്പോൾ വിഷാദം പെയ്തിറങ്ങിയ അവസ്ഥയിലായിരുന്നു ടൗൺ ഹാൾ. ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. കെ. സുബൈർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, എം.കെ. ഹംസ, കട്ടയാട്ട് വേണുഗോപാൽ, പി.കെ. സുനിൽ കുമാർ, ആർ.സി. ജയദേവൻ, അൻവർ കുനിയിൽ, സന്നാഫ് പാലക്കണ്ടി എന്നിവർ സംസാരിച്ചു. ഹംസ ഹർഷ് (ഹാർമോണിയം), ആനന്ദ് കോഴിക്കോട് (തബല) എന്നിവർ പശ്ചാത്തലമൊരുക്കി. കെ. സലാം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.