ചേളന്നൂരിലെ കാലാവധി കഴിഞ്ഞ ഫ്ലക്സുകൾ അഴിച്ചുമാറ്റി

ചേളന്നൂർ: ജില്ല കലക്ടറുടെ നിർദേശ പ്രകാരം ചേളന്നൂർ അങ്ങാടിയിലെ കാലാവധി കഴിഞ്ഞ ഫ്ലക്സുകൾ പുനർസംസ്കരണത്തിനായി കൊണ്ടുപോയി. ലോകകപ്പ് ഫുട്ബാളി​െൻറ പ്രചാരണത്തിന് സ്ഥാപിച്ചവയുൾപ്പെടെയാണ് കൊണ്ടുപോയത്. വാർഡ് മെംബർ വി.എം. ഷാനി, എ.ഡി.എസ് മെംബർ പി.എം. ജിഷാ തിലകൻ, സൈൻ പ്രിൻറിങ് അസോസിയേഷൻ ഭാരവാഹികളായ ഉല്ലാസ് കെ. പ്രശാന്ത്, എൻ.വിജുൻ ദേവ്, വാർഡ് വികസന സമിതി കൺവീനർ സി.കെ. ഷാജി , ചീക്കപ്പറ്റ മുരളീധരൻ എന്നിവർ ഫ്ലക്സ് ശേഖരണത്തിന് നേത്യത്വം നൽകി. കാശ്യപാശ്രമം കര്‍ക്കടകമാസം സാധനാമാസമായി ആചരിക്കുന്നു കക്കോടി: കാശ്യപാശ്രമം കര്‍ക്കടകമാസം സാധനാമാസമായി ആചരിക്കുന്നു. രാമായണം വായിക്കാന്‍ മാത്രമല്ല, ജീവിതത്തി​െൻറ ഭാഗമാക്കാനുള്ളതാണെന്ന സന്ദേശമുയർത്തി ആഗസ്റ്റ് നാലിന് ആശ്രമത്തി​െൻറ സംസ്ഥാനത്തെ മുപ്പത്തിയൊന്ന് സത്സംഗങ്ങളില്‍ അഗ്നിഹോത്രയജ്ഞം നടത്തും. 'രാമായണത്തിലെ കുടുംബസങ്കൽപം' എന്ന വിഷയത്തെ അധികരിച്ച് ക്ലാസുകളും വിദ്യാര്‍ഥികള്‍ക്കായി രാമായണ പ്രശ്‌നോത്തരിമത്സരവും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188793181. photo flex33.jpg ചേളന്നൂർ എേട്ടരണ്ട് ബസാറിലെ ഫ്ലക്സുകൾ നീക്കം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.