ഓ​ണാ​ഘോ​ഷം: ​പ്രത്യേക പരിശോധനയുമായി എ​ക്‌​സൈ​സ് വ​കു​പ്പ്​

ഓണാഘോഷം: പ്രത്യേക പരിശോധനയുമായി എക്‌സൈസ് വകുപ്പ് 25 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍ താമരശ്ശേരി: ഒാണക്കാലമായതോടെ മദ്യത്തി​െൻറ ഒഴുക്ക് തടയാൻ പ്രത്യേക പരിശോധനയുമായി എക്സൈസ് വകുപ്പ്. ഇതി​െൻറ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് ഒന്നു മുതല്‍ 31വരെയാണ് എക്‌സൈസ് വകുപ്പിനു കീഴിൽ പ്രത്യേക പരിശോധനകള്‍ നടക്കുന്നത്. ചാരായം കടത്തിക്കൊണ്ടുവരുന്നതിനിടെ താമരശ്ശേരി ചമല്‍ കേളന്‍ മൂലയില്‍നിന്ന് യുവാവ് പിടിയിലായി. കട്ടിപ്പാറ ചമല്‍ സ്വദേശി മാട്ടാപ്പൊയില്‍ വീട്ടില്‍ അനിലിനെ (40)യാണ് താമരശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.പി. വേണുവും സംഘവും അറസ്റ്റ് ചെയ്തത്. 25 ലിറ്റര്‍ ചാരായമാണ് ഇയാളില്‍നിന്ന് പിടികൂടിയത്. കുറച്ചുകാലമായി പ്രതി എക്‌സൈസി​െൻറ നിരീക്ഷണത്തിലായിരുന്നെന്നും ഓണക്കാലമാകുമ്പോഴേക്കും വന്‍തോതില്‍ ചാരായം വാറ്റി സൂക്ഷിക്കാനായിരുന്നു ഇയാളുടെ നീക്കമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. താമരശ്ശേരി താലൂക്കില്‍ ശക്തമായി റെയ്ഡ് തുടരുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. റെയ്ഡില്‍ പ്രിവൻറിവ് ഓഫിസര്‍മാരായ ചന്ദ്രന്‍ കുഴിച്ചാലില്‍, പി. സജീവ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി.ജി.ഷാജു, കെ.ജി. ജിനീഷ്, വി.എസ്. സുമേഷ്, സുരേഷ് ബാബു സി.ജി, ജയരാജ്, ലതമോള്‍, ഡ്രൈവര്‍ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.