അത്തോളി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയും നല്ല പാഠം ക്ലബും ചേർന്ന് ബുക്ക് ഗാലറിയുടെ സഹായത്തോടെ സംഘടിപ്പിച്ച പുസ്തകമേള പ്രധാനാധ്യാപിക ലത കാരാടി ഉദ്ഘാടനം ചെയ്തു. വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിലുണ്ടായിരുന്നു. അഞ്ച് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ പുസ്തകങ്ങളാണ് പ്രദർശനത്തിനെത്തിച്ചത്. നല്ല പാഠം കൺവീനർ പി.എം. ഉഷ, ലൈബ്രേറിയൻ പി. റഫീഖ്, െഡപ്യൂട്ടി എച്ച്.എം എ.കെ. ജീജ എന്നിവർ സംസാരിച്ചു. photo: book fair33.jpg അത്തോളി ജി.വി.എച്ച്.എസ്.എസിൽ നടന്ന പുസ്തകമേള ലത കാരാടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.