സർക്കാറുകൾ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നു

കക്കോടി: കോർപറേറ്റ് സൗഹൃദത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ നിയമങ്ങളും അട്ടിമറിക്കുകയാണെന്ന് എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി എം.എ. ഖയ്യൂം പറഞ്ഞു. സെപ്റ്റംബർ 12ന് നടക്കുന്ന എലത്തൂർ മണ്ഡലം തൊഴിലാളി സംഗമത്തി​െൻറ സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവീനറായി ജമാൽ പാലത്തിനെ തെരഞ്ഞെടുത്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് കെ.പി. ഷൗക്കത്ത് സെക്രട്ടറി അസീസ് കിഴക്കുംമുറി, വാസു പള്ളിപൊയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.