കൊടുവള്ളി: നഗരസഭയിലെ മാലിന്യ സംസ്കരണ പദ്ധതികൾ വേഗത്തിലാക്കണമെന്ന് രാഷ്ട്രീയ -പൊതുരംഗത്തുള്ളവർ ആവശ്യപ്പെട്ടു. മാലിന്യ പ്രശ്നങ്ങൾ സംബന്ധിച്ച് 'മാധ്യമ'ത്തിൽ വന്ന പരമ്പരയോട് പ്രതികരിക്കുകയായിരുന്നു. ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ അടിയന്തര നടപടി വേണമെന്ന് എം.എസ്.എസ് സംസ്ഥാന സമിതി അംഗം മൊയ്തീൻകുട്ടി ആവശ്യപ്പെട്ടു. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന്ന് ബോധവത്കരണം ആവശ്യമാണെന്നും ഇതുവഴി മാലിന്യപ്രശ്നം ഇല്ലാതാക്കാമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻകോയ വിഭാഗം യൂനിറ്റ് പ്രസിഡൻറ് ഒ.കെ. നജീബ് പ്രതികരിച്ചു. പൂനൂർ പുഴയും പറമ്പത്തുകാവ് വയലും ഇത്രയേറെ മലിനമാകാൻ കാരണം മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്തതാണെന്ന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ജയപ്രകാശൻ മടവൂർ പറഞ്ഞു. ദേശീയപാത, പി.ഡബ്ല്യു.ഡി അധികൃതരുടെ നിസ്സഹകരണം മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ ഏറെ തടസ്സം സൃഷ്ടിച്ചതായി നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് പറഞ്ഞു. വെണ്ണക്കാട് മുതൽ വാവാട് വരെ റോഡിെൻറ ഇരുവശവും വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. നഗരസഭ സ്വന്തം ചെലവിൽ ഡ്രെയ്നേജ് ശുചീകരണം നടത്താൻപോലും അനുവാദം നൽകുന്നില്ല. വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിൽ ചില മെംബർമാരുടെ നിസ്സഹകരണം തടസ്സമായെന്നും മജീദ് കുറ്റപ്പെടുത്തി. കച്ചവടക്കാരെ സഹകരിപ്പിച്ച് ജനകീയമായി ഈ പ്രതിസന്ധികൾ പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കുമെന്നും ഡെപ്യൂട്ടി ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.