പൊക്കുന്ന്: വിശ്വസാഹിത്യ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം അഭിമാനകരമായി അടയാളപ്പെടുത്തിയ എഴുത്തകാരനാണ് പ്രേംചന്ദ് എന്ന് സൗത്ത് കൊറിയയിലെ ഹാംകുക് യൂനിവേഴ്സിറ്റി വിസിറ്റിങ് പ്രഫസർ ഡോ. ആരതി സിങ്. പ്രേംചന്ദ് ജയന്തിയുടെ ഭാഗമായി സാമൂതിരി ഗുരുവായൂരപ്പൻ കോളജ് ഹിന്ദി വിഭാഗവും ഭാഷ സമന്വയ വേദിയും പ്രേംചന്ദ് സാഹിത്യം പുതുവാതായനങ്ങളിലൂടെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിൽ പ്രേംചന്ദിെൻറ ഛായാചിത്രം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഭരണനേട്ടങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പേരിലല്ല, സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ മേന്മകളുടെ അടിസ്ഥാനത്തിലാണ് വിശ്വസൗഹൃദം രൂപപ്പെടുന്നത്. ഭാരതീയ ഗ്രാമങ്ങളുടെ ഉൾത്തുടിപ്പുകൾ അറിയാനുള്ള സാമൂഹികശാസ്ത്ര രേഖകളാണ് പ്രേംചന്ദിെൻറ കൃതികളെന്നും അവർ കൂട്ടിച്ചേർത്തു. കാസർകോട്, കേരള കേന്ദ്ര സർവകലാശാലയിലെ അസി. പ്രഫസർ ഡോ. രാം ബിനോദ് റോയ് സെമിനാർ ഉദ്ഘാടനം ചെയ്തു. സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പ്രിൻസിപ്പൽ ഡോ. ടി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ആർസു മുഖ്യപ്രഭാഷണം നടത്തി. ഡോ. എൻ.ഇ. രാജീവൻ, ഡോ. സി. ശ്രീകുമാരൻ, തനൂജ രാഘവൻ എന്നിവർ സംസാരിച്ചു. ഹിന്ദി വകുപ്പു മേധാവി ഡോ. പി.ഐ. മീര സ്വാഗതവും ഡോ. യു.എം. രശ്മി നന്ദിയും പറഞ്ഞു. തുടർന്നു നടന്ന സെഷനുകളിൽ ഡോ. മെയ്ഫ്ലവർ, ശ്രീജ ചന്ദ്രൻ, ഹൃദ്യ, പി. സുനിത, ഡോ. ആശിവാണി, എം.എം. സംഗീത, വി.എസ്. അബൂബക്കർ സിദ്ധിഖ്, എൻ.എസ്. സിഞ്ചു, വി.ഐ. കീർത്തന എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.