മഴക്കെടുതി: സഹായവുമായി തലക്കുളത്തൂർ സി.എം.എം ഹയർ സെക്കൻഡറി സ്​കൂളും

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി അനുഭവിക്കുന്നവർക്ക് സഹായവുമായി തലക്കുളത്തൂർ സി.എം.എം ഹയർ സെക്കൻഡറി സ്കൂളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളും എൻ.എസ്.എസ് വളൻറിയർമാരും ചേർന്ന് സ്വരൂപിച്ച ഫണ്ട് ജില്ല കലക്ടർ യു.വി. ജോസിന് കൈമാറി. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സ്കൗട്ട്, ഗൈഡ്, എൻ.എസ്.എസ് വളൻറിയർമാരും സ്കൗട്ട് അധ്യാപകൻ മുഹമ്മദ് പി. ഷഫീൻ, ഗൈഡ് ക്യാപ്റ്റൻ വി.ടി. അനുപമ, എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ എസ്. സിതാര എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.