ട്രോളിങ്​ നിരോധനം അവസാനിച്ചു; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ ആഴക്കടലിലേക്ക് കുതിച്ചുതുടങ്ങി

ബേപ്പൂർ: 52 ദിവസത്തെ ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രിയോടെ അവസാനിച്ചു. രാത്രി 12 മണിയോടെ തന്നെ മത്സ്യബന്ധന ബോട്ടുകൾ ആഴക്കടലിലേക്ക് കുതിച്ചു പായുകയായിരുന്നു. ബേപ്പൂർ ഫിഷിങ് ഹാർബറിലെ 250ഓളം ബോട്ടുകൾ ഒന്നിച്ചാണ് മത്സ്യക്കൊയ്ത്ത് തേടി ബേപ്പൂർ അഴിമുഖത്തുനിന്ന് പുറപ്പെട്ടത്. പുലിമുട്ട് ബീച്ചി​െൻറ മധ്യത്തിലായി അഴിമുഖം ഭാഗത്ത് നേരേത്തതന്നെ ബോട്ടുകൾ തയാറായി നിന്നു. 12 മണി കൃത്യമായപ്പോൾ ബോട്ടുകൾ അഴിമുഖം മുറിച്ച് ആഴക്കടലിലേക്ക് കുതിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളും തീരദേശവാസികളും ഈ സമയം ആഘോഷത്തി​െൻറ ലഹരിയിലായിരുന്നു. പുലിമുട്ട് ബീച്ചിൽ ഉൾക്കടലിലേക്ക് യാത്രയാകുന്ന ബോട്ടുകളെ ആർപ്പുവിളികളും ഹർഷാരവങ്ങളോടെയുമാണ് പ്രദേശവാസികൾ യാത്രയാക്കിയത്. ബോട്ടുകൾ മത്സ്യലഭ്യതക്കനുസരിച്ചായിരിക്കും തിരിച്ചെത്തുക. ദിവസങ്ങളോളം കടലിൽ തങ്ങി മീൻ പിടിക്കാൻതക്ക ശേഷിയുള്ള ബോട്ടുകളാണ് ബേപ്പൂർ ഹാർബറിൽ മിക്കതും. പുതിയ ബോട്ടുകളും ഇക്കുറി നീരണിയാൻ ബേപ്പൂർ ഹാർബറിൽ എത്തിയിട്ടുണ്ട്. ദിവസങ്ങളോളം ആവശ്യമുള്ള ഡീസൽ, ഐസ്, വെള്ളം, ഭക്ഷണസാധനങ്ങൾ തുടങ്ങിയവയെല്ലാം കരുതിയാണ് ഉൾക്കടലിലെ മീൻപിടിത്തം. ബോട്ടി​െൻറ അറ്റകുറ്റപ്പണികളെല്ലാം തീർത്ത് അനുബന്ധ സാമഗ്രികളെല്ലാം പുതുപുത്തനാക്കിയാണ് 52 ദിവസത്തെ നിരോധന കാലയളവ് കഴിഞ്ഞതിനുശേഷം ചാകര തേടിയുള്ള പുറപ്പാട്. ഇക്കുറി കടലമ്മ വേണ്ടുവോളം കനിയുമെന്നാണ് പറയപ്പെടുന്നത്. മുമ്പെങ്ങുമില്ലാത്ത കനത്ത മഴയും കാറ്റും മത്സ്യലഭ്യതക്ക് ആക്കംകൂട്ടുമെന്ന് അഭിപ്രായവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.