കോഴിക്കോട്: നഗരത്തിനുള്ളിൽ ഏതു നിമിഷവും ദുരന്ത രൂപത്തിൽ കടപുഴകാൻ കാത്തിരിക്കുന്നത് നിരവധി വന്മരങ്ങൾ. കാലപ്പഴക്കം കൊണ്ട് ചുവട് ദ്രവിച്ചും ചുറ്റുമുള്ള മണ്ണൊലിച്ചുമാണ് മിക്ക മരങ്ങളും ചെറിയ കാറ്റിൽപോലും ഏതുനിമിഷവും നിലംപതിക്കുമെന്ന നിലയിലുള്ളത്. ഇവ മുറിച്ചുമാറ്റാൻ അധികൃതർ നടപടി കൈക്കൊള്ളാത്തതാണ് യാത്രക്കാരെ ഭയപ്പെടുത്തുന്നത്. ഇവയുടെ അടുത്തുകൂടി പോകുന്ന ഇലക്ട്രിക് ലൈനുകളും കേബിളുകളും മരങ്ങളോടൊപ്പം മുറിഞ്ഞുവീഴാനും സാധ്യത ഏറെയാണ്. മാനാഞ്ചിറ എസ്.ബി.െഎ കോമ്പൗണ്ടിനോട് ചേർന്ന് റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന വന്മരം തൊട്ടടുത്തെ ഫുട്പാത്തിലൂടെയും റോഡിലൂടെയുമുള്ള യാത്രക്കാർക്ക് വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്. ബാങ്കിലേക്ക് വരുന്നവരും സ്കൂൾ കുട്ടികളുമടക്കം നിരവധിപേരാണ് ഇതിലൂടെ ദിവസേന കടന്നുപോകുന്നത്. കൂടാതെ വെള്ളയിൽ പൊലീസ് സ്റ്റേഷന് മുൻവശമുള്ള വന്മരത്തിെൻറ ശിഖരങ്ങളും റോഡിൽ അപകട ഭീഷണി ഉയർത്തുന്നുണ്ട്. ബൈപാസ്, അശോകപുരം എന്നിവിടങ്ങളിലും റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങളുണ്ട്. പാളയത്ത് ജി.എച്ച് റോഡിൽ ഭക്ഷ്യസുരക്ഷ കമീഷണറുടെ ഒാഫിസ് വളപ്പിെല മരം റോഡിലേക്ക് ചരിഞ്ഞാണ് നിൽക്കുന്നത്. ഇതിെൻറ തൊട്ടടുത്തെ മരം കഴിഞ്ഞദിവസം കടപുഴകി ഒാേട്ടായടക്കം തകർന്നിരുന്നു. ദേശീയ പാതയിലെ മരങ്ങൾ മുറിച്ചുമാറ്റേണ്ടത് ദേശീയപാത അതോറിറ്റിയാണ്. മുറിച്ചു മാറ്റേണ്ടതും അപകടസാധ്യത ഉള്ളതുമായ മരം ലേലത്തിനുവെക്കുകയും അതിനുള്ള നടപടി നടന്നുവരികയുമാണ്. ഇതിന് സമയമെടുക്കുമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്. എന്നാൽ, ജില്ല ദുരന്തനിവാരണ വിഭാഗത്തിന് സ്വന്തം ഫണ്ടുപയോഗിച്ച് അടിയന്തര പ്രാധാന്യമുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അധികാരമുണ്ട്. നിരവധി അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അപകടഭീഷണിയുണ്ടെങ്കിൽ അറിയിക്കണമെന്നും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. രണ്ടാഴ്ചക്കു മുമ്പ് പുതിയങ്ങാടിയിൽ കനത്ത കാറ്റിൽ മരം ദേശീയ പായതിലേക്കുവീണ് രക്ഷാപ്രവർത്തകർക്കും യാത്രികർക്കുമടക്കം ഏഴുപേർക്ക് പരിക്കേറ്റിരുന്നു. കാറുകളും ഇരുചക്ര വാഹനങ്ങളും തകരുകയും ചെയ്തിരുന്നു. അന്നുതന്നെ എൻ.ജി.ഒ ക്വാർേട്ടഴ്സിലും കടകൾക്കു മുകളിലേക്ക് മരംവീണു. വ്യാഴാഴ്ച പാളയത്തു മരം കടപുഴകിയപ്പോൾ റോഡിൽ തിരക്കു കുറഞ്ഞതിനാലാണ് ആളപായമില്ലാതെ രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.