മാനസ കക്കയം സംസ്ഥാന കവിത പുരസ്‌കാരം സമര്‍പ്പിച്ചു

കോഴിക്കോട്: മാനസ കക്കയം സംസ്ഥാന കവിത പുസ്‌കാരം രഘുനാഥന്‍ കൊളത്തൂരിന് സമര്‍പ്പിച്ചു. തെരുവോരത്തെ കുട്ടികള്‍ എന്ന കവിതക്കാണ് പുരസ്‌കാരം. 2018ലെ ഇന്‍സ്പിരേഷന്‍ അവാര്‍ഡ് പി.എ. വേലായുധന് ലഭിച്ചു. കല്‍പറ്റ നാരായണന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനവും പുരസ്‌കാരദാനവും നിര്‍വഹിച്ചു. ജോണ്‍സണ്‍ കക്കയം, വി.പി. ഏലിയാസ്, ആന്‍ഡ്രൂസ് കട്ടിക്കാന, വി.പി. ബാലന്‍, തോമസ് പോക്കാട്ട്, ജേക്കബ് പടലോടി, സുനില്‍ പാറപ്പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കവിയരങ്ങ് രാധാകൃഷ്ണന്‍ ഒള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ടി.ആര്‍. ബിജു പുത്തഞ്ചേരി, ഷംസു പൂമ, മുസ എരവത്ത്, ബാലന്‍ കുന്നത്തറ, ബി. സുദേവ്, സുരേഷ് പാറപ്രം, ഇ.ടി. സോമന്‍ തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.