അനുമോദന സദസ്സ്

കുറ്റിച്ചിറ: പരപ്പില്‍ ഗവ. എൽ.പി സ്‌കൂളി​െൻറയും ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളി​െൻറയും ആഭിമുഖ്യത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വി.എം. ഫായിസ് മൂസ, ഉപജില്ല വിദ്യാഭ്യാസ ഓഫിസറായി നിയമിതനായ മുന്‍ ഹെഡ്മാസ്റ്റര്‍ ടി. രാജൻ, മികച്ച രക്ഷാകര്‍ത്താവായി തിരഞ്ഞെടുത്ത അബ്ദുസ്സമദ് എന്നിവരെ ആദരിച്ചു. ഫ്രാന്‍സിസ് റോഡ് യുവസാഹിതീ സമാജം ഹാളില്‍ അസി. കലക്ടര്‍ കെ.എസ്. അഞ്ജു മുഖ്യാതിഥിയായി. നഗരസഭ കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസ് അധ്യക്ഷത വഹിച്ചു. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശകുന്തള മെമേൻറാ സമര്‍പ്പണം നടത്തി. മുന്‍ നഗരസഭ കൗണ്‍സിലര്‍മാരായ കെ. മൊയ്തീന്‍ കോയ, എ.ടി. മൊയ്തീന്‍ കോയ, വി. റസാഖ്, കെ.എം. നിസാർ, ടി.ടി. സഫ്രീന, കെ. ശിവരാജൻ, സതീശന്‍, കെ.എം. റാഷിദ് എന്നിവര്‍ സംസാരിച്ചു. കെ. അസ്‌ലം, ടി. സാജിദ്, ടി. അബ്ദുല്‍ അസീസ്, പി.എൻ. നസീർ, മുഫീദ, ലുബ്‌ന എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ. ദിനേശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.