സൗത്ത്​ ബീച്ച്​ മാലിന്യമുക്​തമാക്കാൻ പ്രതിജ്​ഞ: മുതിർന്ന കുട്ടികളെ മാതൃകയാക്കണം -​േഡാ. എം.കെ. മുനീർ

കോഴിക്കോട്: സൗത്ത് ബീച്ചിൽ ഉദ്ഘാടനം നടത്തിയ കോഴിക്കോട് കോർണിഷ് മാലിന്യമുക്തമാക്കാൻ ശ്രമദാനം നടത്തുന്ന കുട്ടികളെ മുതിർന്നവർ മാതൃകയാക്കണമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. ശുദ്ധി ക്ലീൻ കോഴിക്കോട് സൗത്തി​െൻറ നേതൃത്വത്തിൽ എൻ.എസ്.എസ് വിദ്യാർഥികളുടെ സഹകരണത്തോടെ സൗത്ത് ബീച്ച് മാലിന്യമുക്ത പ്രഖ്യാപനവും പ്രതിജ്ഞയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരപ്രദേശത്തെ കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ, എം.എം.എച്ച് ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിച്ചിറ ഹയർ സെക്കൻഡറി, ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി, സ​െൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി, ഗുജറാത്തി സ്കൂൾ, പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി ഹൈസ്കൂൾ എന്നിവയിലെ എൻ.എസ്.എസ് വിദ്യാർഥികൾ, എം.ഇ.എസ് വനിത കോളജ് റെഡ്ക്രോസ് വിദ്യാർഥിനികൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സംഗമവും മാലിന്യമുക്തമാക്കൽ ചടങ്ങും ഗുജറാത്തി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ബീച്ച് സംരക്ഷണസമിതി, തെക്കെപ്പുറം െറസിഡൻറ്സ് കോഒാഡിനേഷൻ, തെക്കെപ്പുറം വോയ്സ്, ലയൺസ് ക്ലബ് കാലിക്കറ്റ് ഇൗസ്റ്റ്, കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷൻ എന്നിവരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഡോ. എം.കെ. മുനീർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്യാർഥികളും സന്നദ്ധ പ്രവർത്തകരും ഏറ്റുചൊല്ലുകയും ചെയ്തു. ശുദ്ധി ജനറൽ കൺവീനർ സി.ടി. സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. മിഷൻ കോഴിക്കോട് ജനറൽ കൺവീനർ കെ. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സൗത്ത് കോഒാഡിനേറ്റർ കെ.എൻ. റഫീഖ്, നോർത്ത് കോഒാഡിനേറ്റർ എം.കെ. ഫൈസൽ, കൃഷ്ണൻ നമ്പൂതിരി, എ.ഇ.എസ് വനിത കോളജ് പ്രിൻസിപ്പൽ ഡോ. സുമ നാരായണൻ, ലയൺസ് ക്ലബ് കാലിക്കറ്റ് ഇൗസ്റ്റ് ട്രഷറർ എം.പി. ഉണ്ണികൃഷ്ണൻ നായർ, കെ.പി.എം.എ ട്രഷറർ പി. അരുൺകുമാർ, പി. മമ്മദ്കോയ തെക്കെപ്പുറം, വിദ്യാർഥി പ്രതിനിധി സഹ്ല എന്നിവർ സംസാരിച്ചു. കോഒാഡിനേറ്റർ കെ.പി. മുഹമ്മദ് നൗഫൽ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.