13 കൊല്ലത്തിന്​ ശേഷം മഹാരാഷ്​ട്ര സ്വദേശിക്ക്​ നാട്ടിലേക്ക്​ മടക്കം

കോഴിക്കോട്: 13 കൊല്ലം മുമ്പ് നാടുവിട്ട രവീന്ദ്ര ഭാനുദാസ് യാദവിന് മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടക്കം. 2016 ജൂലൈയിൽ വഴിക്കടവ് പൊലീസ് നിലമ്പൂർ കാട്ടിൽ അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടെത്തി കോടതി നിർദേശപ്രകാരം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായിരുന്നു ബാനുദാസ് യാദവിനെ. അസുഖം ഭേദമായതിനെ തുടർന്ന് വീന്ദ്ര ഭാനുദാസി​െൻറ നേരിയ ഒാർമെവച്ച് ശിവൻ കോടൂളിയുടെ നേതൃത്വത്തിലുള്ള കോഴിക്കോെട്ട സന്നദ്ധ പ്രവർത്തകരാണ് മഹാരാഷ്ട്ര പൊലീസ് സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തിയത്. മഹാരാഷട്രയിലെ ജൽന ജില്ലയിൽനിന്ന് ഇളയ സഹോദരൻ രാജു ഭാനുദാസ് എത്തി ചൊവ്വാഴ്ച ജ്യേഷ്ഠനുമായി മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.