കോഴിക്കോട്: നഗരം ഹൃദയത്തോട് ചേർത്ത അനശ്വരഗായകെൻറ ഒാർമയിൽ വീണ്ടും സംഗീത സായാഹ്നം. മുഹമ്മദ് റഫിയുടെ 38ാമത് ചരമ വാർഷികത്തോടനുബന്ധിച്ചാണ് ടൗൺ ഹാളിലും ടാഗോർ ഹാളിലും നിറഞ്ഞ സദസ്സിന് മുന്നിൽ റഫി നൈറ്റുകൾ അരങ്ങേറിയത്. രണ്ടിടത്തുമായി മൊത്തം 60 റഫിഹിറ്റുകൾ അവതരിപ്പിച്ചു. മുഹമ്മദ് റഫി ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ടാഗോൾ ഹാളിൽ നടത്തിയ പരിപാടി എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരിയിലെ 'ദിൽ കെ ജരോ കെ മെ' എന്ന സൂപ്പർ ഹിറ്റോടെ കൊച്ചിൻ ആസാദാണ് ഗാനങ്ങൾക്ക് തുടക്കമിട്ടത്. ഫഹദ് കാലിക്കറ്റ്, റിയാസ്, തൽഹത്ത്, എസ്.കെ. കീർത്തന, ഗോപിക മേനോൻ എന്നിവരും പാടി. കെ.വി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കെ. സുബൈർ, കെ. അബൂബക്കർ, സന്നാഫ് പാലക്കണ്ടി, ടി.പി.എം ഹാഷിർ അലി, പൊതായ പ്രകാശ്, കട്ടയാട്ട് വേണുഗോപാൽ, കെ. സലാം, എൻ.സി അബ്ദുല്ലക്കോയ എന്നിവർ സംസാരിച്ചു. ടൗൺഹാളിൽ ഇന്ത്യ സോഷ്യൽ സെൻറർ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ 'ഗോപി'യിലെ 'സുഖ്സെ സബ് സാത്തി ദുഖ് മേന കോയി' പാടി ഗോകുൽ ദാസ് മല്ലർ പാട്ടിന് തുടക്കമിട്ടു. രാധിക റാവു, ജാഷിം, ഹാനവാസ്, തുളസീധരൻ, പ്രിയ റാവു, സആതി റാവു, ശ്രുതി കീർത്തി എന്നിവരും പാടി. കൈതപ്രം ദാമോദരൻ നമ്പൂതിരി അനുസ്മര പ്രഭാഷണം നടത്തി. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് പണ്ഡിറ്റ് വിശിഷ്ടാതിഥിയായി. ഡോ. പി.പി. പ്രമോദ് കുമാർ, എൻ.സി. അബൂക്കർ, അഡ്വ. എ.വി. അൻവർ, എ.ആർ. ഷെയിക്ക്, ഹൻസാ ജയന്ത്, ഗോകുൽ ദാസ് മല്ലർ എന്നിവർ സംസാരിച്ചു. വിനീഷ് (കീബോർഡ്), പ്രമോദ് ഷേണായി (ഗിറ്റാർ), രാജൻ (റിതം പാഡ്), രാജേഷ് (തബല), ജയൻ പയ്യന്നൂർ (ഫ്ലൂട്ട്) എന്നിവർ പശ്ചാത്തലമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.