കോഴിക്കോട്: പരിപാടി നടക്കുന്നതിനിടെ എയർകണ്ടീഷൻ പ്രവർത്തിപ്പിക്കാനുള്ള ജനറേറ്റർ ഓഫാക്കിയെന്നാരോപിച്ച് ടാഗോർ ഹാളിൽ പ്രതിഷേധം. മുഹമ്മദ് റഫി ഫൗണ്ടേഷൻ നേതൃത്വത്തിൽ റഫി നൈറ്റിനിടെ ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വൈകീട്ട് ആറിനാണ‌് പരിപാടി തുടങ്ങിയത‌്. മൂന്ന് മണിക്കൂറായിരുന്നു സമയം നിശ്ചയിച്ചത‌്. ഇതിനുശേഷവും പരിപാടി തുടർന്നതോടെ സംഘാടകരെ അറിയിക്കാതെ ഓപറേറ്റർ ജനറേറ്റർ ഓഫാക്കി. തുടർന്ന് ഓപറേറ്ററെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട‌് വാതിലുകൾ തുറന്നിട്ടാണ് പരിപാടി നടത്തിയത്. എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കുന്നതിന് ടാഗോർ ഹാളിൽ ജനറേറ്ററില്ലാത്തതിനാൽ പുറത്തുനിന്ന് വാടക നൽകിയാണ് ജനറേറ്റർ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.