മീനങ്ങാടി പഞ്ചായത്ത് ഗ്രന്ഥാലയം രാവിലെ തുറക്കാൻ നടപടിയായില്ല

*വായനക്കാരെ ഉൾപ്പെടുത്തി യോഗം വിളിക്കുമെന്ന് അധികൃതർ മീനങ്ങാടി: പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള ഗ്രന്ഥാലയം രാവിലെ മുതൽ തുറക്കാൻ നടപടിയില്ലാത്തത് വായനക്കാരെ നിരാശരാക്കുന്നു. പ്രവർത്തന സമയം ദീർഘിപ്പിക്കുമെന്ന് മുൻ ഭരണസമിതിയുടെ കാലത്തെ പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. ദേശീയപാതക്കും പനമരം റോഡിനും ഇടയിലുള്ള ഷോപ്പിങ് കോംപ്ലക്സി​െൻറ ഒന്നാം നിലയിലാണ് ഗ്രന്ഥാലയമുള്ളത്. ഉച്ചക്ക് മൂന്ന് മണിയോടെ തുറക്കുന്ന ഗ്രന്ഥാലയം ഏഴിനു മുമ്പ് അടക്കും. ആനുകാലികങ്ങളും പത്രങ്ങളും മറ്റും വായിക്കാൻ ഈ സമയത്ത് എത്തിയാലെ സാധിക്കൂ. പത്രങ്ങളെങ്കിലും രാവിലെ മുതൽ വായിക്കാൻ സൗകര്യമൊരുക്കിയാൽ ഏറെപ്പേർക്ക് അത് ഗുണമുണ്ടാകും. പ്രധാനപ്പെട്ട എല്ലാ പത്രങ്ങളും ഇവിടെ വരുത്തുന്നുണ്ട്. ആഴ്ചപ്പതിപ്പുകളുടെ എണ്ണത്തിലും കുറവില്ല. എന്നാൽ, ഇവ വായിക്കാൻ തുറക്കുന്നതുവരെ കാത്തിരിക്കണം. ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഈ ഗ്രന്ഥാലയത്തിലുള്ളത്. റഫറൻസ് സെക്ഷൻ പ്രത്യേകമുണ്ട്. എന്നാൽ, പുസ്തക വായനക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനവില്ല. പൊലീസ് സ്‌റ്റേഷന് എതിർവശത്തുള്ള കെട്ടിടത്തിലായിരുന്നു ആദ്യം ഗ്രന്ഥാലയമുണ്ടായിരുന്നത്. സൗകര്യം വർധിപ്പിക്കുന്നതി​െൻറ ഭാഗമായാണ് ഏട്ടുവർഷം മുമ്പ് ഷോപ്പിങ് കോപ്ലക്സ് ഹാളിലേക്ക് മാറ്റിയത്. ഹാൾ ഗ്രന്ഥാലയത്തിനായി ഒരുക്കാൻ അന്ന് ലക്ഷങ്ങൾ ചെലവഴിച്ചിരുന്നു. ഗ്രന്ഥാലയത്തിൽ നിലവിൽ പാർട്ട്ടൈം ലൈബ്രേറിയനാണുള്ളത്. അതിനാൽ രാവിലെ മുതൽ തുറക്കാനുള്ള നടപടി ഇപ്പോഴത്തെ അവസ്ഥയിൽ എടുക്കാനാവില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. അസൈനാർ പറഞ്ഞു. പത്രങ്ങൾ രാവിലെ മുതൽ വായനക്കാരിലെത്തിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്. അതിനായി വായനക്കാരെ ഉൾപ്പെടുത്തി അടുത്തുതന്നെ യോഗം വിളിക്കുമെന്നും വൈസ് പ്രസിഡൻറ് പറഞ്ഞു. FRIWDL5 മീനങ്ങാടി പഞ്ചായത്ത് ഗ്രന്ഥാലയം പ്രവർത്തിക്കുന്ന കെട്ടിടം വടുവഞ്ചാൽ, കല്ലൂർ ആയുർവേദ ഡിസ്പെൻസറികൾക്ക് പുതിയ കെട്ടിടമായി *നിലവിൽ പരിമിതമായ സൗകര്യത്തിലാണ് ഡിസ്പെൻസറികൾ പ്രവർത്തിക്കുന്നത് page 11 lead കൽപറ്റ: പരിമിതികളിൽ വീർപ്പുമുട്ടിയിരുന്ന വടുവഞ്ചാൽ, കല്ലൂർ ആയുർവേദ ഡിസ്പെൻസറികൾ പുതിയ കെട്ടിടത്തിലേക്ക്. 30 ലക്ഷം രൂപ ചെലവിൽ നിർമിതികേന്ദ്രയാണ് വടുവഞ്ചാൽ ഡിസ്പെൻസറി കെട്ടിടനിർമാണം പൂർത്തിയാക്കിയത്. ഒ.പി, ഓഫിസ് മുറികൾ, മെഡിക്കൽ സ്റ്റോർ, വെയ്റ്റിങ് ഏരിയ, കിച്ചൺ, ടോയിെലറ്റ് സംവിധാനങ്ങളുള്ള കെട്ടിടം രണ്ടുമാസത്തിനകം തുറന്നുകൊടുക്കും. മൂപ്പൈനാട് ഗ്രാമപഞ്ചായത്തി​െൻറ എം.എസ്.ഡി.പി ഫണ്ടുപയോഗിച്ചായിരുന്നു നിർമാണം. നിലവിൽ വടുവഞ്ചാലിൽ ഈട്ടി റോഡിൽ പഞ്ചായത്തി​െൻറ തന്നെ ഇരുനില കെട്ടിടത്തിൽ സെല്ലാർ ഫ്ലോറിലാണ് ഡിസ്പെൻസറിയുടെ പ്രവർത്തനം. മഴ പെയ്താൽ വെള്ളം ഡിസ്പെൻസറിയിലേക്ക് കുത്തിയൊലിച്ചു വരുന്ന സാഹചര്യമുണ്ടായിരുന്നു. പ്രായമായവർക്ക് നിലവിലെ കെട്ടിടത്തിലേക്ക്് എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം വേണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർ പ്രപോസൽ നൽകിയത്. വടുവഞ്ചാലിൽനിന്ന് മേപ്പാടി ഭാഗത്തേക്ക് ഒരു കി.മീറ്റർ മാറി പാടിവയലിൽ പഞ്ചായത്ത് വാങ്ങിയ ഒരേക്കർ ഭൂമിയിലാണ് പുതിയ കെട്ടിടം. ഇവിടെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായിവരികയാണ്. ഡോക്ടറും ഫാർമസിസ്റ്റുമടക്കം മൂന്നു സ്ഥിരം ജീവനക്കാർ ഇവിടെയുണ്ട്. ശരാശരി 80-120 രോഗികൾ ദിനംപ്രതി ചികിത്സതേടി ഇവിടെയെത്തുന്നു. തമിഴ്നാട്ടിലെ ചേരമ്പാടി, ചെല്ലങ്കോട്, എരുമാട്, പരിസരപ്രദേശങ്ങളായ അമ്പലവയൽ, തോമാട്ടുചാൽ, മേപ്പാടി, അരപ്പറ്റ, റിപ്പൺ, നെടുങ്കരണ ഭാഗത്തുള്ളവരാണ് ഏറെയും. ൈപ്രമറി ഹെൽത്ത് സ​െൻറർ കെട്ടിടവും ഇവിടെ പൂർത്തിയായിവരുന്നു. 10 ലക്ഷം രൂപ ചെലവിൽ ജില്ല നിർമിതികേന്ദ്രം കല്ലൂർ ആയുർവേദ ആശുപത്രി കെട്ടിടം നിർമിച്ചത്. മെഡിക്കൽ സ്റ്റോർ, ലാബ്, വെയ്റ്റിങ് ഏരിയ, ടോയിെലറ്റ് സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചായിരുന്നു നിർമാണം. കല്ലൂർ തോട്ടാമൂല റോഡിൽ 67ാം മൈലിൽ നിലവിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറിക്ക് സമീപത്തു തന്നെയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. ശരാശരി 70-80 രോഗികൾ ഇവിടെ ദിവസവും എത്തുന്നു. നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ആദിവാസികളടക്കമുള്ളവർ ആശ്രയിക്കുന്ന ആയുർവേദ ഡിസ്പെൻസറിയാണ് കല്ലൂരിലേത്. ഡോക്ടറടക്കം നാല് സ്ഥിരം ജീവനക്കാർ ഇവിടെയുണ്ട്. FRIWDL3 vaduvach, FRIWDL4 kallur വടുവഞ്ചാൽ, കല്ലൂർ ആയുർവേദ ഡിസ്പെൻസറികൾക്കായി നിർമിച്ച കെട്ടിടങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.