പി.ആർ. പ്രസന്നന് നാടി​െൻറ അന്ത്യാഞ്ജലി

പേരാമ്പ്ര: വിനോദയാത്രക്കിടെ ഷിംലയിൽ ചൊവ്വാഴ്ച നിര്യാതനായ കോൺഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി പി.ആർ. പ്രസന്ന​െൻറ മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി, വൈസ് പ്രസിഡൻറ് കെ. സുനിൽ, നേതാക്കളായ പി. ശങ്കരൻ, കെ.സി. അബു, മുഹമ്മദ് ഇക്ബാൽ, വി.സി. ചാണ്ടി, ബേബി കാപ്പുകാട്ടിൽ, ഐ. മൂസ, പി.ജെ. തോമസ്, ജോസഫ് പള്ളുരുത്തി, മുനീർ എരവത്ത്, ഇ.വി. രാമചന്ദ്രൻ, പി.കെ. രാഗേഷ്, രാജൻ മരുതേരി, എടാണി മനോജ്, ജിതേഷ് മുതുകാട്, പ്രകാശ് മുള്ളൻകുഴി, എടാണി മനോജ്, സത്യൻ കടിയങ്ങാട്, തണ്ടോറ ഉമ്മർ, കെ.എ. ജോസ് കുട്ടി, ബാബു തത്തക്കാടൻ, ഐപ്പ് വടക്കേതടം, പോളി കാരക്കട, ജോർജ് മുക്കള്ളിൽ, ബാബു കൂനംതടം, ഷൈല ജയിംസ്, രാജേഷ് തറവട്ടത്ത്, ബെന്നി ചേലക്കാട്ട്, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്നു മൗനജാഥയും ചക്കിട്ടപാറ അങ്ങാടിയിൽ അനുശോചന യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി. ശങ്കരൻ, കെ.സി. അബു, മുഹമ്മദ് ഇക്ബാൽ, ജോസഫ് പള്ളുരുത്തി, പ്രകാശ് മുള്ളൻ കുഴി, ആവള ഹമീദ്, വി.വി. കുഞ്ഞിക്കണ്ണൻ, പത്മനാഭൻ, ജോസഫ് അമ്പാട്ട്, ബെന്നി കാരിത്തടത്തിൽ, വർഗീസ് കോലത്തുവീട്ടിൽ, രാജൻ വർക്കി, രാജൻ മരുതേരി, ജിതേഷ് മുതുകാട്, വി.എസ്. രമണൻ എന്നിവർ സംസാരിച്ചു. പി.ആർ. പ്രസന്നനോടുള്ള ആദരവു പ്രകടിപ്പിച്ച് വെള്ളിയാഴ്ച രാവിലെ പതിനൊന്നുവരെ ചക്കിട്ടപാറയിൽ ഹർത്താലും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.