വർഷങ്ങളായുള്ള ഇടവഴി മതിൽ കെട്ടി തടസ്സപ്പെടുത്തിയതായി പരാതി

പേരാമ്പ്ര: കൈതക്കലിൽ എളയടത്ത് താഴെ വർഷങ്ങളായുള്ള ഇടവഴി മതിൽകെട്ടി തടസ്സപ്പെടുത്തുന്നതായി പരാതി. വഴി തടസ്സപ്പെടുത്തുന്നതു തടഞ്ഞവർക്കെതിരെ വീട്ടുടമ കള്ളക്കേസ് കൊടുത്തതായും നാട്ടുകാർ ആരോപിക്കുന്നു. 12 വർഷം മുമ്പ് സ്ഥലത്തി​െൻറ ഉടമസ്ഥൻ വീടുവെക്കാൻ വഴികൊട്ടി അടച്ചപ്പോൾ നൊച്ചാട് പഞ്ചായത്തി​െൻറ അന്നത്തെ പ്രസിഡൻറ് കെ.ടി. ബാലകൃഷ്ണ​െൻറ മധ്യസ്ഥതയിൽ വഴി പ്രസ്തുത സ്ഥലത്തി​െൻറ അരികിലൂടെ നൽകാൻ ഉടമ തയാറായി. എന്നാൽ, സമീപകാലത്ത് ഈ വഴി ചെങ്കല്ല് ഉപയോഗിച്ച് മതിൽ കെട്ടിയപ്പോൾ തടസ്സപ്പെട്ടു. വഴി വിട്ടുതരണമെന്ന് അയൽവാസികൾ ആവശ്യപ്പെട്ടപ്പോൾ ഉടമ നിഷേധിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ പരാതി നൽകി. അതിനുശേഷം പഞ്ചായത്ത് സെക്രട്ടറി പ്രശ്നപരിഹാരത്തിനായി വിളിച്ചുചേർത്ത യോഗത്തിൽ ഉടമ വിട്ടുവീഴ്ചക്ക് തയാറായില്ല. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ആർ.ഡി.ഒക്ക് കേസ് കൈമാറാൻ തീരുമാനിച്ചു. കേസിന് പരിഹാരമാകുന്നതുവരെ പണി തുടരാൻ പാടില്ലെന്ന സെക്രട്ടറിയുടെ നിർദേശത്തിന് വിപരീതമായി കഴിഞ്ഞ ബുധനാഴ്ച ഉടമ മതിൽ കെട്ടിയത് നാട്ടുകാർ തടയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.