പുളിക്കൂൽ തോട്: അഭിമാന നിർവൃതിയിൽ ടി.ഐ.എം വിദ്യാർഥിനികൾ

നാദാപുരം: മേഖലയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ പുളിക്കൂൽ തോടിന് ചെക്ക്ഡാം നിർമാണം തുടങ്ങിയത് ഏറെ ആഹ്ലാദിപ്പിക്കുന്നത് നാദാപുരം ടി.ഐ.എം ഗേൾസ് സ്‌കൂളിലെ കുട്ടികളെ. രണ്ടുവർഷം മുമ്പ് ഗ്രാമപഞ്ചായത്ത് അംഗം വി.എ. മുഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച തോട് സംരക്ഷണയജ്ഞത്തിന് പിന്നിൽ ടി.ഐ.എം ഗേൾസ് സ്‌കൂളിലെ പെൺകുട്ടികളും സജീവമായി കൂട്ടിനുണ്ടായിരുന്നു. തോട് മാലിന്യനിക്ഷേപ കേന്ദ്രമാക്കുന്നതിനെതിരെ നിരവധി തവണ കുട്ടികൾ ബോധവത്കരണവുമായി തെരുവിലിറങ്ങി. ചെക്ക്ഡാം യാഥാർഥ്യമായതോടെ നന്മയുടെ ഭാഗമാകാൻ കഴിഞ്ഞതിലെ അഭിമാനനിർവൃതിയിലാണ് ടി.ഐ.എമ്മിലെ കുട്ടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.