െഎ.എൻ.എൽ രജത ജൂബിലി ആഘോഷത്തിന്​ ഉജ്ജ്വല തുടക്കം

കോഴിക്കോട്: െഎ.എൻ.എൽ രജത ജൂബിലി ആഘോഷങ്ങൾക്ക് ആവേേശാജ്ജ്വല സമ്മേളനത്തോടെ തുടക്കം. വെള്ളിയാഴ്ച മുതലക്കുളം മൈതാനിയിൽ നടന്ന ജൂബിലി സമ്മേളനം ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസിനെ രഹസ്യമായി പിന്തുണക്കുന്ന വഞ്ചനപരമായ നിലപാട് അവസാനിപ്പിച്ച് േകാൺഗ്രസ് രാജ്യത്തി​െൻറ മതനിരപേക്ഷതക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദലിത് ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്ന സംഘ്പരിവാർ ശ്രമങ്ങൾക്ക് രംഗസജീകരണം ഒരുക്കുകയാണ് കോൺഗ്രസ് ഇത്രയും കാലം ചെയ്തുപോന്നത്. മതേതര ശക്തികൾ ഒന്നിച്ച് പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യം കണ്ട വലിയ കലാപങ്ങള്‍ പലതും കോണ്‍ഗ്രസ് ഭരണകാലത്താണെന്നും കോൺഗ്രസി​െൻറ കൈയിലും മുസ്ലിം രക്തം പുരണ്ടിട്ടുണ്ടെന്ന് പറയാൻ കേരളത്തിലെ ലീഗ് നേതാക്കൾക്ക് ചങ്കൂറ്റമിെല്ലന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വരാന്‍പോകുന്ന അപകടം നേരത്തെ മുൻകൂട്ടി കാണാന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന് സാധിച്ചെന്ന് സമ്മേളനത്തിൽ സുലൈമാൻ സേട്ട് അനുസ്മരണ പ്രഭാഷണം നടത്തിയ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഇബ്രാഹിം സുലൈമാന്‍ സേട്ട് ജീവിതാവസാനം വരെ പോരാളിയായിരുന്നുവെന്നും െക.ടി. ജലീൽ പറഞ്ഞു. ഇബ്രാഹിം സുലൈമാന്‍ സേട്ട് അവാര്‍ഡ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഡോ. സെബാസ്റ്റ്യന്‍ പോളിന് സമ്മാനിച്ചു. വലിയ ഭീഷണിയാണ് മതനിരപേക്ഷത നേരിടുന്നതെന്നും അതിനെ നേരിടാന്‍ മതനിരപേക്ഷ ശക്തികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. സംവാദ് സ്ഥാപക നേതാവ് പൃഥ്വീരാജ് മുഖ്യാതിഥിയായി. ദേശീയ ജനറല്‍ സെക്രട്ടറി എം.ജി.കെ നിസാമുദ്ദീന്‍, പി.ടി.എ റഹീം എം.എല്‍.എ, കാരാട്ട് റസാഖ് എം.എൽ.എ, അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി സലീം ഗുല്‍ബര്‍ഗ, തമിഴ്‌നാട് സ്‌റ്റേറ്റ് വര്‍ക്കിങ് പ്രസിഡൻറ് എസ്.കെ. അതാവുള്ള, ബി. ഹംസഹാജി, പ്രിയ ബിജു, എല്‍. സുലൈഖ, ഷമീര്‍ പയ്യനങ്ങാട്, എ.പി. മുസ്തഫ, ബഷീര്‍ അഹമ്മദ്, താഹിര്‍ പുറപ്പാട്, എം.എം. മശ്ഹൂദ്, എന്‍.കെ. ബഷീര്‍, എന്‍.കെ. അബ്ദുൽ അസീസ്, ബഷീര്‍ ബടേരി, സി.പി. അൻവർ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതവും സെക്രട്ടറി എം.എം. ലത്തീഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.