ലാൻഡ് അക്വിസിഷൻ ഒാഫിസ് നിർത്തലാക്കരുത് -എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട്: ലാൻഡ് അക്വിസിഷൻ (നാഷനൽ ഹൈവേ) സ്പെഷൽ തഹസിൽദാർ ഒാഫിസ് ഉൾെപ്പടെ സംസ്ഥാനത്തെ നാല് റവന്യൂ ഒാഫിസുകൾ നിർത്തലാക്കുന്നതിലും തുടർച്ചാനുമതി നൽകാത്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനവും വിശദീകരണ േയാഗവും നടത്തി. ഇടതു സർക്കാർ നയത്തിെൻറ ഭാഗമായാണ് തസ്തിക വെട്ടിക്കുറക്കുന്നതെന്നും ഒാഫിസുകൾ നിർത്തലാക്കാനുള്ള നിർദേശം ജീവനക്കാർക്ക് അംഗീകരിക്കാനാകില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് കെ.കെ. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. വിനോദ്കുമാർ, ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, നേതാക്കളായ സി.കെ. പ്രകാശൻ, കെ.വി. രവീന്ദ്രൻ, സി.എം. ഗിരീഷ് എന്നിവർ സംസാരിച്ചു. രഞ്ജിത് ചോമ്പാല, പ്രേംനാഥ് മംഗലശ്ശേരി, മുരളീധരൻ കന്മന, സന്തോഷ് കുനിയിൽ, പി.പി. പ്രകാശൻ, ഒ. സൂരജ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.