വടിവാള്‍ കണ്ടെടുത്ത സംഭവം: ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്​റ്റില്‍

വടകര: വടിവാള്‍ കണ്ടെടുത്ത കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പണം പാലയാട്ടു നടയിലെ കുനിയില്‍ വിഷ്ണുവിനെയാണ് (28) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. മാസം മുമ്പ് പുതുപ്പണം പരോത്ത് ക്ഷേത്രത്തിന് അടുത്ത പാലത്തിനു സമീപം ഒളിപ്പിച്ചുവെച്ച വടിവാള്‍ നാട്ടുകാരുടെ പരാതി പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, പ്രതിയെ കണ്ടെത്തിയിരുന്നില്ല. വിരലടയാള പരിശോധനയിലൂടെയാണ് പ്രതിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.