വെളിയണ്ണൂർ ചല്ലിയിൽ കൊയ്ത്താരവം

കൊയിലാണ്ടി: നാലു പതിറ്റാണ്ടിനുശേഷം വെളിയണ്ണൂർ ചല്ലിയിൽ നെൽകൃഷി കൊയ്ത്തു നടന്നു. ഏക്കർകണക്കിന് വ്യാപിച്ചുകിടക്കുന്ന പാടത്തിലെ മൂഴിക്കു മീത്തൽ ഭാഗത്താണ് ആദ്യഘട്ട കൊയ്ത്ത് നടന്നത്. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ. സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ. ഭാസ്കരൻ, കെ. ഷിജു, പദ്ധതി കോഒാഡിനേറ്റർ സി. അശ്വനീ ദേവ്, എ.എം. സുഗതൻ, പി.വി. മാധവൻ, വി.കെ. ഷാജി, കുന്നത്ത് മായൻ, കൃഷിവകുപ്പ് അസി. ഡയറക്ടർ പി.കെ. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. കുറ്റ്യാപ്പുറത്ത് ശ്രീധരൻ സ്വാഗതവും നഗരസഭ കൗൺസിലർ ലാലിഷ നന്ദിയും പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണൻ, കെ. ദാസൻ എം.എൽ.എ എന്നിവർ മുൻകൈയെടുത്ത് നവകേരള മിഷ​െൻറ ഭാഗമായാണ് കൃഷിയിറക്കിയത്. 2017 നവംബർ 27ന് ഹരിതകേരളം സ്പെഷൽ ഓഫിസർ ഡോ. ജയകുമാറി​െൻറ കീഴിൽ നാലു പ്രാദേശിക കമ്മിറ്റികൾ അടങ്ങിയ ഏകോപന സമിതി പ്രവർത്തനം തുടങ്ങി. മൊത്തം അഞ്ചു ലക്ഷം കിലോ നെല്ലാണ് പ്രതീക്ഷിക്കുന്നത്. ചെറുകാട് കലാസമിതി വാര്‍ഷികം ഉള്ള്യേരി: നോര്‍ത്ത് കന്നൂര് ചെറുകാട് കലാസമിതിയുടെ നാൽപതാം വാര്‍ഷികാഘോഷം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് കലാപരിപാടികളും നാടകവും അരങ്ങേറും. ശനിയാഴ്ച വൈകീട്ട് നടക്കുന്ന സാംസ്കാരിക സദസ്സ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ കൊയിലാണ്ടി: അഞ്ചു വർഷമോ അതിൽ കൂടുതലോ കാലയളവിലേക്ക് നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജൂൺ 30 വരെ ദീർഘിച്ചു. 2012 സെപ്റ്റംബർ 30നു ശേഷം നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് കുടിശ്ശിക തുകയുടെ 20 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും തുക അടച്ചാൽ മതി. പൊളിച്ചുകളഞ്ഞതോ ഒരു വിവരം ഇല്ലാത്തതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് സത്യവാങ്മൂലം നൽകി ഈ ആനുകൂല്യം നേടാം. കൊയിലാണ്ടി സബ് ആർ.ടി. ഓഫിസിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടങ്ങിയതായി ജോയൻറ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പി. രാജേഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.